കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെന്നൈയില്‍ നിന്ന് വന്നു... ആറ് മണിക്കൂറോളം വടകരയില്‍ ചുറ്റിക്കറങ്ങി, യുവാവിന് സംഭവിച്ചത്!!

Google Oneindia Malayalam News

വടകര: കോവിഡ് ബാധിതന്‍ നഗരത്തില്‍ ഉല്ലസിച്ച് നടന്നത് മണിക്കൂറുകള്‍. എന്നിട്ടും അധികൃതര്‍ക്ക് തിരിച്ചറിയാനോ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനോ കഴിഞ്ഞില്ല. ചെന്നൈയില്‍ നിന്നെത്തിയ കോവിഡ് ബാധിച്ച നരിപ്പറ്റ സ്വദേശിയായ യുവാവാണ് ആറ് മണിക്കൂറോളം തെരുവില്‍ അലഞ്ഞ് തിരിഞ്ഞത്. ഇയാളെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് അധികൃതരുടെ വലിയ വീഴ്ച്ചയാണ്. ഇതിനെ ചൊല്ലി വിവാദമുണ്ടായിരിക്കുകയാണ്.

1

കഴിഞ്ഞ പത്തിന് അര്‍ധ രാത്രിയോടെ വടകരയില്‍ എത്തിയ ശേഷം കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ക്വാറന്റൈനില്‍ പോയെങ്കിലും നരിപ്പറ്റ സ്വദേശി പെരുവഴിയിലായി. പിറ്റേന്ന് നഗരത്തിലെ ചില സ്ഥാപനങ്ങളില്‍ പോവുകയും ഓട്ടോറിക്ഷയില്‍ പാലോളിപ്പാലം ഗവ ആയുര്‍വേദ ആശുപത്രിയില്‍ എത്തുകയും ചെയ്തത് കോവിഡ് ബാധിച്ച കാര്യം അറിയാതെയാണ്. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴാണ് പരിശോധനയില്‍ കോവിഡ് ബാധിച്ച കാര്യം അറിയുന്നത്.

യുവാവ് പാസില്ലാതെ വാളയാര്‍ ചെക് പോസ്റ്റില്‍ തടഞ്ഞ് വെക്കപ്പെട്ടയാളാണെന്നും മണിക്കൂറുകള്‍ക്ക് ശേഷം മറ്റ് രണ്ട് പേരുടെ കൂടെ ഒരു കാറില്‍ വടകരയില്‍ എത്തുകയുമായിരുന്നുവെന്ന് നഗരസഭാധ്യക്ഷന്‍ കെ ശ്രീധരന്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം വന്ന ഒരാള്‍ കോവിഡ് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്തത് കൊണ്ട് വടകരയില്‍ എത്തിയ ഉടന്‍ ക്വാറന്റൈന്‍ കെയര്‍ സെന്ററില്‍ പ്രവേശനം ലഭിക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണെന്നും അവര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.

അതേസമയം യുവാവിന്റെ വിവരം കളക്ടര്‍ ജാഗ്രത ആപ്പിലൂടെ നഗരസഭയെ അറിയിച്ചിരുന്നു. എന്നാല്‍ നരിപ്പറ്റ സ്വദേശിയായ യുവാവിനെ കുറിച്ച് നഗരസഭയ്ക്ക് ഒരുവിവരവും ലഭിച്ചിരുന്നില്ല. അതുകൊണ്ട് ആരോപണങ്ങള്‍ ശരിയല്ലെന്നും നഗരസഭാധ്യക്ഷന്‍ പറഞ്ഞു. ഇതിനിടെ നരിപറ്റ സ്വദേശി എത്തിയ പാലോളിപ്പാലം ആശുപത്രിയും പരിസരവും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കി. നഗരത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, പത്ര ഓഫീസുകള്‍, പ്രസ് ക്ലബ് എന്നിവയും അണുവിമുക്തമാക്കി.

2 മണിക്ക് പ്രിയങ്കയുടെ കത്ത്, കളിമാറ്റി കോണ്‍ഗ്രസ്, ഇതാ 1000 വാഹനങ്ങള്‍, പൊളിച്ചടുക്കി ശിവസേനയും!!2 മണിക്ക് പ്രിയങ്കയുടെ കത്ത്, കളിമാറ്റി കോണ്‍ഗ്രസ്, ഇതാ 1000 വാഹനങ്ങള്‍, പൊളിച്ചടുക്കി ശിവസേനയും!!

Kozhikode
English summary
kozhikode covid patient spent six hours on vadakara street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X