• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സിപിഎമ്മിന് ജനപ്രീതിയെ ഭയം... യുഡിഎഫ് ജനപ്രതിനിധികളെ ചടങ്ങുകളില്‍നിന്ന് മാറ്റുന്നുവെന്ന് കോഴിക്കോട് ഡിസിസി

  • By Desk

കോഴിക്കോട്: സ്വപ്നം കാണാന്‍ പോലുമാവാത്ത വിധമുള്ള വികസന പദ്ധതികള്‍ ഒമ്പത് വര്‍ഷത്തിനിടെ കോഴിക്കോട് എത്തിച്ച വടകരയിലെയും കോഴിക്കോട്ടെയും യു ഡി എഫ് എം പിമാരെ ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന് മാറ്റിനിര്‍ത്താനും അപമാനിക്കാനുമുള്ള ശ്രമം സി പി എമ്മിന്റെ ഭയപ്പാടാണ് തെളിയിക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്. എം കെ രാഘവന്‍ എം പി കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ വികസനത്തിനായി നടത്തിയ ചര്‍ച്ചകളെ പരിഹസിച്ച മന്ത്രി ജി.സുധാകരന്‍ കോഴിക്കോട് ജനതയോട് മാപ്പു പറയണം.

കാടിന്റെ മനസ് അറി‌ഞ്ഞ് കുട്ടികളുടെ യാത്ര... പ‍‍‍‍ർണശാലയിലെത്തിയ കുട്ടിപ്പട്ടാളം കാടിന്റെ വശ്യതയെ തൊട്ടറിഞ്ഞു!! അവധി ദിനം സുന്ദരമാക്കി പച്ചടി രീനാരായണ എല്‍ പി സ്‌കൂളിലെ കുരുന്നുകള്‍

യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തുടക്കമിട്ട തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരിക്കുകയും തൊണ്ടയാട് മേല്‍പ്പാലം ഉദ്ഘാടന നോട്ടീസില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് എം പിയുടെ പേര് ഉള്‍പ്പെടുത്തുകയും ചെയ്ത സര്‍ക്കാര്‍ അതുവഴി കോഴിക്കോട്ടെ ജനങ്ങളെയാണ് അപമാനിച്ചത്. നേരത്തെ പന്നിയങ്കര മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ നിന്ന് എം കെ മുനീര്‍ എം എല്‍ എയെ അപമാനിക്കാനും ഇത്തരത്തില്‍ ശ്രമം ഉണ്ടായി.

വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഗ്രസ് എം പിമാരുടെ ജനകീയത ഭയന്നാണ് അവരെ പൊതുപരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. കോഴിക്കോട്ടെ വികസന പ്രവര്‍ത്തനങ്ങളില്‍ എം കെ രാഘവനും പൊതുമരാമത്ത് മന്ത്രിയും നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച് ഒരു പരസ്യസംവാദത്തിന് ജി സുധാകരനെ വെല്ലുവിളിക്കുകയാണ്.

കോഴിക്കോട് എം പി ബാംഗ്ലൂരിലും ഡല്‍ഹിയിലും നടത്തിയ ചര്‍ച്ചകള്‍ തന്നെയാണ് റെയില്‍വേ രംഗത്തും കോഴിക്കോട് വിമാനത്താവള വികസനത്തിലും വഴിത്തിരിവായത്. കൊല്‍ക്കത്തയില്‍ അന്നത്തെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ച് നടത്തിയ സമ്മര്‍ദ്ദ തന്ത്രത്തിലൂടെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര പദവി ലഭിച്ചത്. കോഴിക്കോട്ടെ ഗതാഗത വികസനം, മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്‍പ്പെടെ കൊണ്ടുവന്ന നൂതന പദ്ധതികള്‍, കേന്ദ്രീയ വിദ്യാലയ വികസനം എല്ലാം എം കെ രാഘവന്‍ നടത്തിയ ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും ഫലമാണ്. ഇതെല്ലാം തമസ്‌കരിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടത്തിനാണ് സി പി എം ശ്രമമെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തി.

വനിതാമതിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയുമാണ്. ഇത് കൂടാതെ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്നും നിര്‍ബന്ധിത പിരിവും നടത്തുന്നു. ഇത്തരം പരാതികളുടെ ശബ്ദസന്ദേശം ഉള്‍പ്പെടെ തങ്ങളുടെ പക്കലുണ്ട്. ഇവ തെളിവായി ചൂണ്ടിക്കാട്ടി സ്വകാര്യഅന്യായം ഉള്‍പ്പെടെ ഫയല്‍ ചെയ്യുന്നതിനായി എട്ടംഗ നിയമസഹായ കമ്മിറ്റി രൂപവത്കരിച്ചു.

വനിതാമതിലില്‍ പങ്കെടുക്കാന്‍ വനിതകളെ ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പോക്കറ്റടിക്കാരുടെയും പിടിച്ചുപറിക്കാരുടെയും റോളിലാണ് സി പി എം പ്രവര്‍ത്തകര്‍ വനിതാ മതിലിനായി പിരിവ് നടത്തുന്നത്. കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് പദ്ധതിക്കാരെയും ഭീഷണിപ്പെടുത്തുകയാണ്. അംഗനവാടികളുടെ സമയക്രമത്തില്‍പ്പോലും മാറ്റം വരുത്തി ബാലാവകാശ ധ്വംസനവും നടത്തുന്നു. നൊച്ചാട് നടത്തിയ നിര്‍ബന്ധിത പണപ്പിരിവ് മാധ്യമങ്ങളെ അറിയിച്ചതിന് ഉള്ളിയേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷമീര്‍ നളന്ദയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി ജന.സെക്രട്ടറിമാരായ രമേശ് നമ്പിയത്ത്, സമീജ് പാറോപ്പടി സംബന്ധിച്ചു

Kozhikode

English summary
Kozhikode DCC against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more