കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകളെ ഒറ്റയ്ക്ക് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് അച്ഛൻ; പറ്റില്ലെന്ന് അധികൃതർ..നാടകീയത.. ഒടുവിൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്; എസ്എസ്എൽസി പരീക്ഷ എഴുതാൻ മകൾക്ക് തനിച്ച് മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് പിതാവ് വാശിപിടിച്ചതോടെ സ്കൂളിൽ നാടകീയ രംഗങ്ങൾ. വാണിമേൽ ക്രസന്റ് ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവാണ് കൊവിഡ് ഭീതി മൂലം ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. എന്നാൽ ആവശ്യം സ്കൂൾ അധികൃതർ തള്ളിയതോടെ വിദ്യാർത്ഥിനി പരീക്ഷയെഴുതാതെ മടങ്ങി.

പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളുടെ ലിസ്റ്റിൽ വെള്ളിയോട് സ്വദേശിയായ വിദ്യാർത്ഥിനിയുടെ പേര് ഇല്ലാത്തതോടെ സ്കൂൾ അധികൃതർ വീട്ടുകാരെ ബന്ധപ്പെടുകായിരുന്നു. അസുഖമായതിനാലാണ് വരാതിരുന്നത് എന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. എന്നാൽ അസുഖം ഉണ്ടെങ്കിൽ തനിച്ച് മുറി അനുവദിക്കാൻ തയ്യാറാണെന്ന് അധികൃതർ അറിയിച്ചു. ഉടൻ സ്കൂളിലേക്ക് എത്താനും വിദ്യാർത്ഥിനിയോട് ആവശ്യപ്പെട്ടു.

scfdfdgrfhth-24

രണ്ട് മണിയോടെ വിദ്യാർത്ഥിനി സ്കൂളിലെത്തി. ഉടൻ തെർമൽ സ്കാനർ വെച്ച് പരിശോധിച്ചപ്പോൾ കുട്ടിക്ക് യാതൊരു അസുഖ ലക്ഷണങ്ങളും കണ്ടില്ല. ഇതോടെ കുട്ടിയോട് എല്ലാവർക്കുമൊപ്പം ഇരുന്ന് പരീക്ഷയെഴുതാൻ സ്കൂൾ അധികൃതർ പറഞ്ഞു. എന്നാൽ മറ്റ് കുട്ടികൾക്കൊപ്പം ഇരുന്ന് പരീക്ഷ എഴുതാൻ തയ്യാറല്ലെന്ന് പിതാവ് പറഞ്ഞു. ഇതോടെ സ്കൂൾ അധികൃതർ സ്ഥലത്തുണ്ടായിരുന്ന എഇഒയോടും ഉന്നത വിദ്യാഭ്യാസ അധികൃതരുടേയും ശ്രദ്ധയിൽ പെടുത്തി.

അസുഖമുണ്ടെങ്കിൽ കുട്ടിയെ പ്രത്യേകം മുറിയിൽ ഇരുത്താമെന്നും അസുഖമില്ലേങ്കിൽ പ്രത്യേക മുറി അനുവദിക്കാനാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പിതാവിനെ ഇക്കാര്യം അറിയിച്ചതോടെ പരീക്ഷ എഴുതില്ലെന്ന് പറഞ്ഞ് കുട്ടിയേയും കൊണ്ട് ഇദ്ദേഹം പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അര്‍ണബിന് ഉദ്ധവ് സര്‍ക്കാരിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്, പഴയ കേസ് കുത്തിപ്പൊക്കുന്നു; പുനരന്വേഷണം ഉടൻഅര്‍ണബിന് ഉദ്ധവ് സര്‍ക്കാരിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്, പഴയ കേസ് കുത്തിപ്പൊക്കുന്നു; പുനരന്വേഷണം ഉടൻ

കൊവിഡില്‍ വിറച്ച് അമേരിക്ക, മരണ സംഖ്യ ഒരു ലക്ഷം കടന്നു, രോഗബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക്കൊവിഡില്‍ വിറച്ച് അമേരിക്ക, മരണ സംഖ്യ ഒരു ലക്ഷം കടന്നു, രോഗബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക്

ചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടുചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടു

Kozhikode
English summary
demanded special room to write exam,school denied; student refused to write exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X