കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭിന്നശേഷിക്കാരായ ദമ്പതികളെ വഴിയില്‍ ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം!!

Google Oneindia Malayalam News

കോഴിക്കോട്: ഭിന്നശേഷിക്കാരായ ദമ്പതികളെ വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സാമൂഹിക നീതി വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. നേരത്തെ തന്നെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. കുന്ദമംഗലം പഴയ സ്റ്റാന്‍ഡില്‍ മാനന്തവാടിയില്‍ നിന്നെത്തിയ ഇരുകാലുകളും ഇല്ലാത്ത ഖാദര്‍, ഭാര്യ ഫാത്തിമ എന്നിവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്.

1

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി എട്ടോടെ പഴയ ബസ് സ്റ്റാന്‍ഡില്‍ അവശരായി കിടക്കുകയായിരുന്നു ഖാദറും ഫാത്തിമയും. പൊതുപ്രവര്‍ത്തകനായ നൗഷാദ് ഇരുവരോടും കാര്യം തിരക്കിയിരുന്നു. താമസ സൗകര്യം ലഭിച്ചാല്‍ ഇവര്‍ വരാന്‍ തയ്യാറാണെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നു. തുടര്‍ന്ന് നൗഷാദ് കളക്ടര്‍ ഉള്‍പ്പടെ പലരെയും ഫോണില്‍ വിളിച്ചു. കളക്ടര്‍ നിര്‍ദേശിച്ചത് അനുസരിച്ച് ജില്ലാ സാമൂഹിക നീതി ഓഫീസറെ ബന്ധപ്പെട്ടെങ്കിലും ഇവരെ കിടത്താനുള്ള സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു മറുപടി.

ഇതോടെ ഇവരെ മാറ്റി താമസിപ്പിക്കാനുള്ള ഒരുക്കങ്ങളും ശക്തമായി. കുന്ദമംഗലം ഹെല്‍ത്ത് ഓഫീസര്‍ ഹസീന കരീം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് ഏര്‍പ്പാടാക്കി. ഹെല്‍ത്ത് ഓഫീസറുടെ നിര്‍ദേശപ്രകാരം ഇവരെ ബീച്ച് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത കത്തും കൊടുത്ത് വിട്ടു. പക്ഷേ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഇവരെ പ്രവേശിപ്പിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നതാണ് കണ്ടത്.

ഇവരെ വെച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ ആംബുലന്‍സ് ഡ്രൈവര്‍ കുഴപ്പത്തിലാവുകയും ചെയ്തു. ഇതോടെ കയറ്റിയ സ്ഥലത്ത് തന്നെ ഇറക്കിയാല്‍ മതിയെന്ന് ദമ്പതികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പുലര്‍ച്ചെ രണ്ടിന് ഇരുവരെയും കുന്ദമംഗലം സ്റ്റാന്‍ഡില്‍ തിരിച്ചെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭിന്നശേഷിക്കാര്‍ക്ക് നീതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ഇതോടെ മുഖ്യമന്ത്രി നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Kozhikode
English summary
kozhikode: differently abled couples mistreated cm announces investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X