കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉപ്പിലിട്ടതിന് എരിവ്: വെളളമെന്ന് കരുതി കുടിച്ചതോ ? ആസിഡ്; കുട്ടികൾ ആശുപത്രിയിൽ

ഉപ്പിലിട്ടതിന് എരിവ്: വെളളമെന്ന് കരുതി കുടിച്ചതോ ? ആസിഡ്; കുട്ടികൾ ആശുപത്രിയിൽ

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിൽ ആസിഡ് കുടിച്ച് രണ്ടു കുട്ടികള്‍ ചികിത്സയിൽ. പഠനയാത്രയ്ക്ക് കോഴിക്കോടെത്തിയ രണ്ടു കുട്ടികള്‍ക്ക് ആസിഡ് കുടിച്ചത്. ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ രാസലായിനി കഴിച്ച വിദ്യാർത്ഥികളാണ് അവശനിലയിൽ ചികിത്സ തേടിയത്.

കാസര്‍ക്കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കുശേഷം നാട്ടിലേക്കു കൊണ്ടുപോയി. കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് വന്നതാണ് ഇരുവർ.

acid

എന്നാൽ, കുട്ടി കുടിച്ച അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്നതിൽ വ്യക്തതയില്ല. വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന പെട്ടിക്കടയില്‍ നിന്നാണ് ഇവര്‍ ആസിഡ് കുടിച്ചത്. ഉപ്പിലിട്ടത് കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തു കണ്ട കുപ്പിയില്‍ വെള്ളമാണെന്ന് കരുതി കുടിക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. വിനോദ യാത്രാക്കായി കാസർകോട്ട് നിന്ന് കോഴിക്കോട് എത്തിയതായിരുന്നു ഇവർ. രാസ വസ്തു ഉപയോഗിച്ച് ചുണ്ട് നനച്ച ശേഷം അൽപ്പം വായിലേക്ക് ഒഴിച്ച ഉടനെ കുട്ടിക്ക് അസ്വസ്ഥത തോന്നി. ഉടൻ തന്നെ കുട്ടി ഛർദ്ധിച്ചു. ഛർദ്ധിച്ചത് സുഹൃത്തിന്റെ ദേഹത്തേക്ക് ആയി. തുടർന്ന് ഛർദ്ദിൽ വീണ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റു.

തുടർന്ന് രണ്ട് കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പ്രാഥമിക ചികിത്സ നൽകിയ കുട്ടിയെ പിന്നീട് പയ്യന്നൂരിലേക്ക് കൊണ്ടുപോയി. ഇപ്പോൾ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. മദ്രസയിൽ നിന്നുള്ള പഠന യാത്രയുടെ ഭാഗമായാണ് കുട്ടികൾ കോഴിക്കോട്ട് വന്നത്. അതേസമയം, ഉപ്പിലിട്ടത് വേഗം പാകമാകാന്‍ പ്രദേശത്തെ കടക്കാർ ചില രാസ വസ്തുക്കൾ ചേർക്കുന്നതായി പ്രദേശത്ത് വ്യാപക പരാതി ഉണ്ട്. ഈ ഗണത്തിൽപ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നാണ് വിവരം.

കാമ്പസിൽ പർദയും ഹിജാബും; ദുർഗ വാഹിനിയിലെ അംഗങ്ങൾ രംഗത്ത്; മാന്യമായി വരണമെന്ന് പ്രിൻസിപ്പൽകാമ്പസിൽ പർദയും ഹിജാബും; ദുർഗ വാഹിനിയിലെ അംഗങ്ങൾ രംഗത്ത്; മാന്യമായി വരണമെന്ന് പ്രിൻസിപ്പൽ

Recommended Video

cmsvideo
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന്‍ 75 ശതമാനം തികഞ്ഞു

കുട്ടിയുടെ തൊണ്ടയിലും അന്നനാളിയിലും പൊള്ളലേറ്റിട്ടുണ്ട്. എൻഡോസ്കോപ്പി ചെയ്താൽ മാത്രമേ കൂടുതൽ വ്യക്തമായി എന്തെങ്കിലും പറയാൻ പറ്റൂവെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

Kozhikode
English summary
Kozhikode district: 2 children's were hospitalised after drinking acid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X