സര്‍ക്കാരിന് ഇതെന്തുപറ്റി; പ്രവാസി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പൂട്ടുന്നു, കോഴിക്കോട് ഉത്തരവിറങ്ങി
കോഴിക്കോട്: വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് വേണ്ടി തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് അടച്ചുപൂട്ടുന്നു. കോഴിക്കോട് 42 കേന്ദ്രങ്ങള്‍ പൂട്ടാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പ്രാദേശിക ഭരണകൂടങ്ങളോടാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രവാസികള്‍ പ്രതീക്ഷിച്ച പോലെ തിരിച്ചെത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Recommended Video
നിലവില്‍ പ്രവാസികള്‍ ക്വാറന്റൈനിലുള്ള കേന്ദ്രങ്ങളും അടച്ചുപൂട്ടല്‍ പട്ടികയിലുണ്ട്. നിലവിലുള്ളവര്‍ ഒഴിയുന്ന മുറയ്ക്കാകും അടച്ചുപൂട്ടുക. പ്രവാസികള്‍ കൂടുതല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ജില്ലയാണ് കോഴിക്കോട്. മലപ്പുറത്ത് എത്തുന്നവരില്‍ ചിലരെ കോഴിക്കോട്ടെക്ക് മാറ്റാമെന്ന് നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. പ്രവാസികള്‍ ഇപ്പോഴും തിരിച്ചെത്തുന്നുണ്ട്. എങ്കിലും ഈ വിഷയത്തില്‍ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും ഉയരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത്.
ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. എങ്ങനെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഹോട്ടലുകള്‍, ലോഡ്ജുകള്‍ തുടങ്ങിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് പൂട്ടുക. ക്വാറന്റൈന്‍ സൗകര്യം ലഭിക്കാന്‍ മണിക്കൂറുകളോളം പ്രവാസികള്‍ റോഡില്‍ കുടങ്ങിയ വാര്‍ത്ത കോഴിക്കോട് നിന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് രണ്ടരലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങലുടെ മേല്‍നോട്ടത്തിലാണ് കേന്ദ്രങ്ങള്‍ ഒരുക്കിയത്. ഇതരസംസ്ഥാനത്ത് നിന്ന് എത്തുന്നവര്‍ക്ക് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications