കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയില്‍ ഇത്തവണ 25,33,024 വോട്ടര്‍മാര്‍; ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നഗരസഭ വടകര

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ വിധി നിര്‍ണയിക്കുന്നത് 25,33,024 വോട്ടര്‍മാര്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയിലുള്ളത് 25,33,024 വോട്ടര്‍മാര്‍. ഇതില്‍ 12,08,545 പുരുഷന്മാരും 13,24,449 സ്ത്രീകളും 30 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 1,064 പ്രവാസി വോട്ടര്‍മാരുമുണ്ട്. ഒരു കോര്‍പ്പറേഷന്‍, ഏഴ് മുന്‍സിപ്പാലിറ്റികള്‍, 70 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 4,62,000 വോട്ടര്‍മാരാണുള്ളത്. 2,19,609 പുരുഷ വോട്ടര്‍മാരും 2,42,387 സ്ത്രീ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഒരു പ്രവാസിയും കോര്‍പറേഷനിലുണ്ട്.

മുനിസിപ്പാലിറ്റി തലത്തില്‍ കൊയിലാണ്ടി 58,719, വടകര 60,209, പയ്യോളി 40,961, രാമനാട്ടുകര 28,806, കൊടുവളളി 40,364, മുക്കം 33,749, ഫറോക്ക് 42,998 വീതം വോട്ടര്‍മാരുമുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തില്‍ അഴിയൂര്‍ 24,685, ചോറോട് 31,659, ഏറാമല 30,725, ഒഞ്ചിയം 24,337, ചെക്യാട് 21,655, പുറമേരി 23,191, തൂണേരി 20,421, വളയം 15,890, വാണിമേല്‍ 20,751, എടച്ചേരി 22,946, നാദാപുരം 36,026, കുന്നുമ്മല്‍ 15,329, വേളം 23,828, കായക്കൊടി 21,023, കാവിലുംപാറ 19,448, കുറ്റ്യാടി 16,728, മരുതോങ്കര 17,117, നരിപ്പറ്റ 21,850, ആയഞ്ചേരി 24,079, വില്ല്യാപ്പളളി 30,063, മണിയൂര്‍ 34,120, തിരുവള്ളൂര്‍ 31,364, തുറയൂര്‍ 12,054, കീഴരിയൂര്‍ 12,768, തിക്കോടി 22,926, മേപ്പയൂര്‍ 23,620, ചെറുവണ്ണൂര്‍ 20,010, നൊച്ചാട് 23,126, ചങ്ങറോത്ത് 26,747.

 kozhikode

കായണ്ണ 11,442, കൂത്താളി 13,905, പേരാമ്പ്ര 27,850, ചക്കിട്ടപ്പാറ 17,649, ബാലുശ്ശേരി 23,880, നടുവണ്ണൂര്‍ 22,607, കോട്ടൂര്‍ 26,570, ഉളേള്യരി 27,430, ഉണ്ണിക്കുളം 42,015, പനങ്ങാട് 28,681, കൂരാച്ചൂണ്ട് 14,782, ചേമഞ്ചേരി 29,503, അരിക്കുളം 15,937, മൂടാടി 25,625, ചെങ്ങോട്ട്കാവ് 23,027, അത്തോളി 25,017, കക്കോടി 34,633, ചേളന്നൂര്‍ 33,698, കാക്കൂര്‍ 19,747, നന്മണ്ട 24,173, നരിക്കുനി 20,084, തലക്കൂളത്തൂര്‍ 23,995, തിരുമ്പാടി 23,055, കൂടരഞ്ഞി 14,179, കിഴക്കോത്ത് 26,540, മടവൂര്‍ 23,825, പുതുപ്പാടി 34,209, താമരശ്ശേരി 28,284, ഓമശ്ശേരി 26,869, കട്ടിപ്പാറ 18,101, കോടഞ്ചേരി 29,756, കൊടിയത്തൂര്‍ 22,838, കുരുവട്ടൂര്‍ 29,053, മാവൂര്‍ 24,797, കാരശ്ശേരി 25,369, കുന്ദമംഗലം 42,616, ചാത്തമംഗലം 36,611, പെരുവയല്‍ 39,769, പെരുമണ്ണ 31,318, കടലുണ്ടി 34,970, ഒളവണ്ണ 52,323 വോട്ടര്‍മാരുമാണുള്ളത്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ ഇത്തവണ 25,33,024 വോട്ടർമാർ

വടകര ബ്ലോക്ക് പഞ്ചായത്തില്‍ 1,11,406, തൂണേരി 1,60,880, കുന്നുമ്മല്‍ 1,35,323, തോടന്നൂര്‍ 1,19,626, മേലടി 71,368, പേരാമ്പ്ര 1,40,729, ബാലുശ്ശേരി 1,85,965, പന്തലായനി 1,19,109, ചേളന്നൂര്‍ 1,56,330, കൊടുവള്ളി 2,24,818, കുന്നമംഗലം 2,52,371, കോഴിക്കോട് ബ്ലോക്കില്‍ 87,293 വോട്ടര്‍മാരുമുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നഗരസഭ വടകരയാണ്. 60,209 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. കുറവ് രാമനാട്ടുകരയിലുമാണ്. ഗ്രാമപഞ്ചായത്തുകളില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് ഒളവണ്ണയിലും കുറവ് വോട്ടര്‍മാരുള്ളത് കായണ്ണയിലുമാണ്.

Kozhikode
English summary
Kozhikode district has 25,33,024 voters this time; Vadakara has the highest number of voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X