കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്; കാര്‍ഷിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് പ്രാധാന്യം

Google Oneindia Malayalam News

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ അവതരിപ്പിച്ചു. കോവിഡ് പ്രതിസന്ധി അഭിമുഖീകരിച്ചപ്പോഴും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ നേട്ടമുണ്ടാക്കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ തരണംചെയ്ത് നവകേരള സൃഷ്ടി ലക്ഷ്യമാക്കിയാണ് 2022-23 വര്‍ഷത്തെ ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍

1

118.16 കോടി രൂപയാണ് ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പ്രതീക്ഷിത വരുമാനം. തരിശുരഹിത ജില്ല പദ്ധതിയിലുള്‍പ്പെടുത്തി കാര്‍ഷിക മേഖലയ്ക്ക് 6.45 കോടിരൂപ വകയിരുത്തി. മത്സ്യബന്ധന മേഖലയ്ക്ക് 32 ലക്ഷം രൂപയും ക്ഷീരവികസത്തിന് 3.25 കോടിരൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 5.07 കോടിരൂപയും വകയിരുത്തി.

വ്യവസായ മേഖലയ്ക്ക് 3.25 കോടിരൂപയും സൗരോര്‍ജ പദ്ധതികള്‍ക്ക് ഒരുകോടി രൂപയും ഫാമുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയും പരിസ്ഥിതി-മണ്ണ്-ജല സംരക്ഷണത്തിനായി 3.9 കോടി രൂപയും വകയിരുത്തി. വിദ്യാഭ്യാസ മേഖലയ്ക്ക് 5.25 കോടി, യുവജന ക്ഷമത്തിന് 7 ലക്ഷം, കായിക മേഖലയ്ക്ക് 25 ലക്ഷം, സാംസ്‌കാരിക മേഖലയ്ക്ക് 30 ലക്ഷം രൂപയും വിലയിരുത്തി.

വിവിധ ആരോഗ്യ പദ്ധതികള്‍ക്കായി 20 കോടി രൂപയും കുടിവെള്ള പദ്ധതികള്‍ക്ക് 9.22 കോടിയും ശുചിത്വ പദ്ധതിക്കായി 4.28 കോടി രൂപയും വിലയിരുത്തി. ലൈഫ് ഭവനപദ്ധതിക്ക് 10 കോടിരൂപയും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 50 ലക്ഷംരൂപയും വകയിരുത്തി. വയോജന ക്ഷേമത്തിനായി 2.5 കോടിയും വനിതാ-ശിശു വികസനത്തിനായി 5.79 കോടി രൂപയും വകയിരുത്തി.

ടൂറിസം പ്രോത്സാഹനത്തിനായി 5 ലക്ഷം, ഇ-ഓഫീസ് സംവിധാനം നടപ്പാക്കാന്‍ 25 ലക്ഷംരൂപയും വകയിരുത്തി. പട്ടികജാതി ക്ഷേമത്തിനായി 12.74 കോടി, പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി 82.38 ലക്ഷംരൂപയും വകയിരുത്തി. പൊതുമരാമത്തിന് 12.76 കോടിരൂപയും ആസ്തിവികസനത്തിന് 11.59 കോടിരൂപയും വകയിരുത്തി.

2021-22 വര്‍ഷത്തെ പരിഷ്‌കരിച്ച ബജറ്റും ഇതോടൊപ്പം അവതരിപ്പിച്ചു. പോയവര്‍ഷത്തെ ആകെ വരവ് 162.63 കോടിരൂപയും ചെലവ് 147 കോടിരൂപയുമാണ്. 2022-23 വര്‍ഷം 129.96 കോടിരൂപയാണ് പ്രതീക്ഷിത ചെലവ്. 15.62 കോടി രൂപയാണ് നിലവില്‍ നീക്കിയിരുപ്പ്.

ജില്ലാ പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. ജില്ലയെ ശിശു സൗഹൃദമാക്കുമെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രത്യേകം ഊന്നല്‍ നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു. മുക്കം മുഹമ്മദ്, സുരേഷ് മാസ്റ്റര്‍, രാജീവ് പെരുമണ്‍ പുറ, നാസര്‍ എസ്റ്റേറ്റ് മുക്ക്, അഡ്വ. പി. ഗവാസ്, പി.പി.പ്രേമ, സി.എം.യശോദ, ധനീഷ് ലാല്‍, സി.വി.എം. നജ്മ, അംബിക മംഗലത്ത്, കെ.പി. ചന്ദ്രി, ഗോപാലന്‍ നായര്‍ ,ബോസ് ജേക്കബ്, ഷറഫുന്നീസ ടീച്ചര്‍, ദുല്‍ഖി ഫില്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.

ക്ഷേമകാര്യസമിതി ചെയര്‍മാന്‍ പി. സുരേന്ദ്രന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്‍എം വിമല, വികസനകാര്യസമിതി ചെയര്‍പേഴ്‌സണ്‍ വി.പി. ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ഭോപ്പാലുകാരനാണെന്ന് പറയാറില്ല, അവര്‍ സ്വവര്‍ഗാനുരാഗികള്‍, ഞെട്ടിച്ച് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ഭോപ്പാലുകാരനാണെന്ന് പറയാറില്ല, അവര്‍ സ്വവര്‍ഗാനുരാഗികള്‍, ഞെട്ടിച്ച് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍

Kozhikode
English summary
kozhikode district panchayat budget: farming and health, education sector gets prominence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X