കാനത്തില്‍ ജമീലയ്ക്ക് പകരക്കാരിയെ തേടി സിപിഎം: പരിഗണനയില്‍ കെകെ ലതികയും സതീദേവിയും
കോഴിക്കോട്: കാനത്തില്‍ ജമീല കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവ് വന്ന കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം പകരക്കാരെ അന്വേഷിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് ഇതുവരെ പകരം ആളെ തീരുമാനിച്ചിട്ടില്ല. നിലവില്‍ വൈസ് പ്രസിഡന്‍റ് എംപി ശിവാനന്ദനാണ് പ്രസിഡന്‍റിന്‍റെ ചുമതല.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
എന്നാല്‍ ചട്ടം അനുസരിച്ച് അധികകാലം ഇത്തരത്തില്‍ മുന്നോട്ട് പോവാന്‍ കഴിയില്ല. നന്മണ്ട ഡിവിഷനില്‍ നിന്നും വിജയിച്ചായിരുന്നു കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക് എത്തിയത്. മുന്‍ എംഎല്‍എ കെകെ ലതിക, മുന്‍ എംപി പി സതീദേവി എന്നിവരുടെ പേരുകളാണ് സിപിഎം ഈ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ
മുന്‍ കുറ്റ്യാടി എംഎല്‍എയായ കെകെ ലതിക ജില്ലാസെക്രട്ടറി പി മോഹനനന്‍റെ ഭാര്യയാണ്. രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുള്ള ലതിക ദീര്‍ഘകാലം കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. വടകരയില്‍ നിന്നുള്ള എംപിയായിരുന്ന സതീദേവി പി ജയരാജന്‍റെ സഹോദരിയണ്. അതേസമയം വരണാധികാരി സമയം നിശ്ചയിച്ചാല്‍ പുതിയ പ്രസിഡന്‍റിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചത്. ജില്ലാപഞ്ചായത്ത് ഭരണ സമിതിയില്‍ 18 ഉം യുഡിഎഫിന് 9 സീറ്റുമാണുള്ളത്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications