ആർ.എസ്.എസും സി.പി.മ്മും കൈകോർത്ത് കല്ല്യാണം; പഞ്ചായത്ത് അംഗമായ നവവധു രാജിവെയ്ച്ച് ജീവിതത്തിലേക്ക്
കോഴിക്കോട്: ആർ.എസ്.എസ് നേതാവിനെ വിവാഹം ചെയ്ത സി.പി.എം നേതാവ്. ഇതിനെ തുടർന്ന് പഞ്ചായത്ത് അംഗമായ നവവധു രാജിവെച്ചു. കോഴിക്കോട് തിക്കോടി ഗ്രാമപഞ്ചായത്തിലാണ് സംഭവം നടന്നത്. അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് രാജി വെയ്ച്ചത്.
കണ്ണൂർ ഇരിട്ടിയിലെ ആർ.എസ്. എസ്. ശാഖ മുൻ മുഖ്യ ശിക്ഷകിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ഇരുവരെയും കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നല്‍കി. എന്നാൽ, ഇവര്‍ ചൊവ്വാഴ്ച പയ്യോളി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇതിന് ശേഷം ആയിരുന്നു തിക്കോടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി നൽകിയത്.

അതേസമയം, 2020 - ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിനാണ് സി.പി.എം സീറ്റ് സ്വന്തമാക്കിയത്. സ്ഥാനാർത്ഥിയായി ശ്രീലക്ഷ്മി അഞ്ചാം വാർഡിൽ നിന്നുമാണ് 2020 - തെരെഞ്ഞെടുക്കപ്പെട്ടത്. 526 വോട്ടിനാണ് ബി.ജെ.പി.യുടെ എതിർ സ്ഥാനാർത്ഥിയെ ശ്രീലക്ഷ്മി തോൽപിച്ചത്. ഇത് തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമായിരുന്നു.
എന്നാൽ, മെമ്പർ രാജിവെച്ചതോടെ എൽ.ഡി. എഫ്. ഭരിക്കുന്ന തിക്കോടിയിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ വീണ്ടും ഉപതെരെഞ്ഞെടുപ്പിന് കൂടി കളം ഒരുങ്ങുകയാണ്. അതേസമയം, 17 വാർഡുകളാണ് തിക്കോടി ഗ്രാമപഞ്ചായത്തിൽ ഉളളത്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് എൽ.ഡി.എഫ് ഇവിടെ സ്ഥാനം പിടിച്ച് എടുത്ത് മുന്നോട്ട് വന്നത്. നിലവിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് ഏഴും സീറ്റുകളാണ് ഇവിടെ ഉളളത്. അതുകൊണ്ട് തന്നെ ശ്രീലക്ഷ്മിയുടെ രാജി ഭരണകക്ഷിക്ക് ഭീഷണിയാകില്ല എന്നാണ് വിവരം.
അതേസമയം, കണ്ണൂരിലെ വിവാഹ ആഭാസങ്ങള്‍ക്കെതിരെ പ്രചരണവും ബോധവല്‍ക്കരണവും നടത്താന്‍ ജില്ലാപഞ്ചായത്ത് രംഗത്ത് എത്തി. വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉണ്ടാവുന്ന സാമൂഹ്യ വിരുദ്ധ അക്രമങ്ങള്‍ തടയുന്നിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആഘോഷമാവാം അതിര് കടക്കരുത് എന്ന പേരില്‍ പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തോട്ടടയിലെ വിവാഹ വീട്ടില്‍ ആഘോഷത്തിന്റെ മറവില്‍ നടന്നത് ആ ഭാസമാണ് പെണ്‍വേഷം കെട്ടി നൃത്തം ചെയ്യുന്നതിനെതിരെ അവിടെയുണ്ടായിരുന്ന സ്ത്രീകളടക്കം തമാശയായി കണ്ടു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. നേരത്തെ വീടുകളില്‍ മദ്യപിക്കുന്നത് വീട്ടമ്മമാരടക്കം എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് കുറഞ്ഞു വരികയാണ്. ഓരോ പ്രദേശത്തും നടക്കുന്ന വിവാഹ ചടങ്ങുകളുടെ നിയന്ത്രണങ്ങള്‍ വിട്ടുകാര്‍ക്ക് തന്നെയായിരിക്കണം'മൈക്കും ബോക്‌സുമായി പാട്ടുവെച്ചു നൃത്തവും ഗാനമേളയും നടത്തുന്നതിനെതിരെ പൊലിസ് നടപടി സ്വീകരിക്കണം.
മൈക്ക് പെര്‍മിഷന്‍ പൊലിസില്‍ നിന്നും വാങ്ങിയാല്‍ മാത്രമേ ഇത്തരം പരിപാടികള്‍ നടത്താന്‍ അനുവദിക്കാന്‍ പാടുള്ളു. ഓരോ വീട്ടുകാര്‍ക്കുമായിരിക്കണം ഇതിന്റെ ഉത്തരവാദിത്വം' ജില്ലയില്‍ ഹരിത പ്രൊട്ടോക്കോള്‍ പാലിച്ചു വിവാഹ ചടങ്ങുകള്‍ നടത്തുന്നതു ആദ്യം പലരും എതിര്‍ത്തുവെങ്കിലും പിന്നീട് പലരും അതിനോട് സഹകരിച്ചു അതുപോലെ വിവാഹ ആഭാസങ്ങള്‍ അവസാനിപ്പിക്കാനും നാട്ടുകാര്‍ മുഴുവന്‍ സഹകരിക്കുമെന്ന് വിശ്വസിക്കുന്നതായി പി.പി ദിവ്യ പറഞ്ഞിരുന്നു.












Click it and Unblock the Notifications