Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍ ആക്രമണം; കേന്ദ്രം ഇടപെടുന്നു... അക്രമി രക്ഷപ്പെട്ട ബൈക്ക് കൂരാച്ചുണ്ട് സ്വദേശിയുടേത്

കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് ആക്രമണം നടത്തിയ വ്യക്തിയെ പോലീസ് തിരയുന്നു. അക്രമിയെന്ന് സംശയിക്കുന്ന വ്യക്തി ട്രെയിന്‍ നിര്‍ത്തിയ വേളയില്‍ റോഡിലേക്ക് നടന്നുവന്ന് ബൈക്കില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ കാത്ത് ബൈക്കില്‍ ഒരാള്‍ നിന്നിരുന്നു എന്നാണ് മനസിലാകുന്നത്.

ഈ ബൈക്കുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ കൂരാച്ചുണ്ട് സ്വദേശിയിലേക്കാണ് എത്തുന്നത്. സിസിടിവിയില്‍ കാണുന്നത് അക്രമി തന്നെയാണോ എന്ന് ഉറപ്പിച്ചാല്‍ നടപടികള്‍ വേഗത്തിലാകും. മറ്റു സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.

k

അതേസമയം, കേസിന്റെ സ്വഭാവം പരിഗണിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിഷയം പരിശോധിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ റിപ്പോര്‍ട്ട് തേടുമെന്നാണ് വിവരം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര റെയില്‍വെ മന്ത്രാലയവും വിവരങ്ങള്‍ തേടുന്നുണ്ട്. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലെത്തും. ട്രെയിന്‍ അക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം ചോദിച്ചറിയും.

ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ അക്രമി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഡി1 കംപാര്‍ട്ട്‌മെന്റിലായിരുന്നു അക്രമം. കോഴിക്കോട് വിട്ട് എലത്തൂര്‍ കഴിഞ്ഞപ്പോഴാണ് പെട്രോള്‍ ബോട്ടിലുമായി അക്രമി ഈ കംപാര്‍ട്ട്‌മെന്റിലേക്ക് എത്തിയത്. ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് അക്രമം നടത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇയാള്‍ തൊപ്പിവച്ചിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു. തീ പിടിത്തമുണ്ടായതോടെ ട്രെയിനിലുള്ളവരില്‍ ചിലര്‍ പുറത്തേക്ക് ചാടി. മൂന്ന് മൃതദേഹങ്ങള്‍ ട്രാക്കിന്‍ നിന്ന് കണ്ടെത്തി.

രണ്ട് പെട്രോള്‍ കുപ്പിയുമായിട്ടാണ് അക്രമി എത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. അക്രമിയുടേത് എന്ന് കരുതുന്ന ബാഗ് എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്ന് കണ്ടെടുത്തു. മൊബൈല്‍, ബുക്കുകള്‍, ഭക്ഷണ സാധനങ്ങളുടെ കവര്‍, പേന, ആണി, ബനിയന്‍, പെട്രോള്‍, ഹിന്ദിയിലെഴുതിയ കത്ത് എന്നിവയാണ് ബാഗിലുള്ളത്. കോഴിക്കോട്, കഴക്കൂട്ടം അടക്കമുള്ള സ്ഥലങ്ങളുടെ പേര് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. ഹിന്ദിയിലും എഴുത്തുണ്ട്.

വിരലടയാള വിദഗ്ധര്‍ ബാഗ് പരിശോധിച്ചുവരികയാണ്. മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും. ഇതോടെ വേഗത്തില്‍ അക്രമിയിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. തീ പടര്‍ന്ന വേളയില്‍ അക്രമിക്കും തീപൊള്ളലേറ്റു എന്നാണ് പോലീസ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തതയില്ല. ബൈക്കില്‍ പോയ വ്യക്തിയെ കുറിച്ചാണ് ഇനി വ്യക്തത വരേണ്ടത്. ഇയാള്‍ ആക്രമിയാണ് എന്ന സംശയം മാത്രമാണിപ്പോഴുള്ളത്. എന്താണ് അക്രമിയുടെ ഉദ്ദേശം എന്നും വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+