കോഴിക്കോട് ലീഗ് സീറ്റുകളിലടക്കം മുന്നേറി എല്‍ഡിഎഫ്; ജില്ലയില്‍ 10 ലേറെ മണ്ഡലങ്ങളില്‍ ലീഡ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇടതുമുന്നണിക്ക് മുന്നേറ്റം. പത്തിലേറെ മണ്‍ലങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 13 മണ്ഡലങ്ങളില്‍ 11 ഇടത്തും യുഡിഎഫ് ആയിരുന്നു വിജയിച്ചിരുന്നത്. 2001 ന് ശേഷം കോണ്‍ഗ്രസിന് എംഎല്‍എമാരെ നല്‍കാത്ത ജില്ല കൂടിയാണ് കോഴിക്കോട്. ഇത്തവണ അതിന് വലിയ മാറ്റം ഉണ്ടാവുമെന്നായിരുന്നു യുഡിഎഫ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തുടക്കം മുതല്‍ തന്നെ ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറുന്നതാണ് കണ്ടത്.
കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം, ഉള്‍പ്പടേയുള്ള മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് മുന്നേറുകയാണ്. ജില്ലയിലെ യുഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളായ കോഴിക്കോട് സൗത്ത്, കുറ്റ്യാടി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുകയാണ്. സൗത്തില്‍ ലീഗിലെ നൂര്‍ബിന റഷിദിനെതിരെ എല്‍ഡിഎഫിന്‍റെ അഹമ്മദ് ദേവര്‍കോവിലും കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടിയുമാണ് മുന്നില്‍.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്ന കൊടുവള്ളിയില്‍ പ്രതിപക്ഷ ഉപനേതാവ് കൂടിയായ എംകെ മുനീര്‍ പിന്നിലാണ്. അതേസമയം എല്‍ഡിഎഫ് സിറ്റിങ് സീറ്റായ തിരുവമ്പാടിയില്‍ ലീഗിലെ സിപി ചെറിയ മുഹമ്മദാണ് മുന്നില്‍. ബാലുശ്ശേരിയില്‍ ഒരു ഘട്ടത്തില്‍ യുഡിഎഫ് ലീഗ് പിടിച്ചിരുന്നെങ്കിലും ഇടതുമുന്നണി പിന്നീട് ലീഗ് തിരിച്ച് പിടിച്ചു. പേരാമ്പ്രയില്‍ ലീഡ് നില മാറിയും മറിഞ്ഞ് വരുകയാണ്. വടകരയില്‍ കെകെ രമ രണ്ടായിരത്തിലേറെ വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണ്.
Recommended Video













Click it and Unblock the Notifications