Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് എല്‍ഡിഎഫ് തൂത്ത് വാരും; യുഡിഎഫില്‍ മുനീര്‍ ഉള്‍പ്പടെ എല്ലാവരും പരാജയപ്പെട്ടേക്കും: സര്‍വെ

കോഴിക്കോട്: ഇടതുമുന്നണിയെ സംബന്ധിച്ച് കഴിഞ്ഞ തവണ തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നല്‍കപ്പെട്ട ജില്ലയാണ് കോഴിക്കോട്. ആകെയുള്ള 13 ല്‍ 11 ഇടത്തും വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇത്തവണയും പത്തില്‍ കുറയാത്ത സീറ്റുകള്‍ അവര്‍ ജില്ലയില്‍ നിന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം ഇത്തവണ എല്‍ഡിഎഫിന് ഉണ്ടായേക്കാമെന്നാണ് മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വെ അവകാശപ്പെടുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

വടകരയില്‍

വടകരയില്‍

ശക്തമായ മത്സരം നടന്ന വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ വിജയിക്കും. യുഡിഎഫ്-ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമ മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും വിജയത്തിലെത്താന്‍ സാധിക്കില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് വ്യക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ 2016 ല്‍ ജെഡിഎസിലെ സികെ നാണു 9511 വോട്ടുകള്‍ക്കയിരുന്നു വിജയിച്ചത്.

കുറ്റ്യാടി-നാദാപുരം

കുറ്റ്യാടി-നാദാപുരം

എല്‍ഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൊണ്ട് ഏറെ ശ്രദ്ധേയമായ കുറ്റ്യാടിയില്‍ അട്ടിമറിയെന്നാണ് സര്‍വെ പറയുന്നത്. സിറ്റിങ് എംഎല്‍എയായ പാറക്കല്‍ അബ്ദുള്ളയെ പരാജയപ്പെടുത്തി കെപി കുഞ്ഞമ്മദ് കുട്ടി ഇവിടെ ജയിക്കും. നാദാപുരം മണ്ഡലം വലിയ ഭീഷണികള്‍ ഒന്നും തന്നെയില്ലാതെ ഇകെ വിജയന്‍ നിലനിര്‍ത്തും.

കൊയിലാണ്ടി-പേരാമ്പ്ര

കൊയിലാണ്ടി-പേരാമ്പ്ര

കൊയിലാണ്ടി മണ്ഡലം കാനത്തില്‍ ജമീലയിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ സുബ്രഹ്മണ്യന്‍ ഇവിടെ രണ്ടാം തവണയും ജനവിധി തേടിയെങ്കിലും വിജയിക്കാന്‍ സാധിക്കില്ല. പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ മികച്ച ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും. ലീഗിലെ സിഎച്ച് ഇബ്രാഹീം കുട്ടിയാണ് ഇവിടെ എതിരാളി

ബാലുശ്ശേരി-എലത്തൂര്‍

ബാലുശ്ശേരി-എലത്തൂര്‍


സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ഇറക്കിയ ബാലുശ്ശേരിയിലെ കോണ്‍ഗ്രസിന്‍റെ പരീക്ഷണം വിജയിക്കില്ല. ഇവിടെ കെഎം സച്ചിന്‍ ദേവിലൂടെ ഇടതുപക്ഷം സീറ്റ് നിലനിര്‍ത്തും. എലത്തൂരില്‍ എകെ ശശീന്ദ്രനും വലിയ വെല്ലുവിളിയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്നം ഉള്‍പ്പടെ യുഡിഎഫിന് മണ്ഡലത്തില്‍ തിരിച്ചടിയാവും.

കോഴിക്കോട് നോര്‍ത്ത്, സൗത്ത്

കോഴിക്കോട് നോര്‍ത്ത്, സൗത്ത്

കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത് മത്സരിച്ച കോഴിക്കോട് നോര്‍ത്തും യുഡിഎഫിനെ തുണയ്ക്കില്ല. മുന്‍ മേയര്‍ കൂടിയായ തോട്ടത്തില്‍ രവീന്ദ്രനിലൂടെ സീറ്റ് ഇടതുപക്ഷം നിലനിര്‍ത്തും. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ അഹമ്മദ് ദേവര്‍കോവില്‍ അട്ടിമറി വിജയം നേടുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ലീഗിനെ നൂര്‍ബിന റഷീദാണ് ഇവിടെ എതിരാളി.

Recommended Video

cmsvideo
    LDF government will continue says all national exit poll surveys
    ബേപ്പൂര്‍, കൊടുവള്ളി

    ബേപ്പൂര്‍, കൊടുവള്ളി

    ബേപ്പൂര്‍ മണ്ഡലം പിഎ മുഹമ്മദ് റിയാസിലൂടെ സിപിഎം നിലനിര്‍ത്തും. കുന്ദമംഗലം മണ്ഡലത്തില്‍ കടുത്ത മത്സരമെന്ന് സര്‍വേ അവകാശപ്പെടുന്നത്. റഹീമും യുഡിഎഫിന്റെ സ്ഥാനാര്‍ഥി ദിനേശ് പെരുമണ്ണയും ഒപ്പത്തിനൊപ്പമെന്ന് സര്‍വേ ഫലം. എംകെ മുനീര്‍ വന്നെങ്കിലും കൊടുവള്ളി മണ്ഡലം ലീഗിന് പിടിക്കാന്‍ സാധിക്കില്ല. കാരാട്ട് റസാഖ് വീണ്ടും വിജയിക്കുമെന്ന് സര്‍വെ അവകാശപ്പെടുന്നു. തിരുവമ്പാടി മണ്ഡലത്തില്‍ ലിന്റോ ജോസഫ് വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു.

    നീല സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഐശ്വര്യ അര്‍ജുന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+