Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് യുഡിഎഫിന് വന്‍ തിരിച്ച് വരവ്: എല്‍ഡിഎഫില്‍ 4 ല്‍ ഒതുങ്ങും, ധര്‍മ്മജന്‍ വിജയിക്കും-മനോരമ

2016 ല്‍ ആകെയുള്ള 13 സീറ്റില്‍ 11 ഇടത്തും ഇടതുമുന്നണി വിജയിച്ച ജില്ലയായിരുന്നു കോഴിക്കോട്. 2001 ന് ശേഷം കോണ്‍ഗ്രസ് ഒരു എംഎല്‍എയ സംഭാവന ചെയ്യാത്ത ജില്ലയെന്ന പ്രത്യേകതയും കോഴിക്കോടിനുണ്ട്. ഇത്തവണ ഇതിന് വലിയ മാറ്റം ഉണ്ടാവുമെന്നും ജില്ലയില്‍ ആധിപത്യം പിടിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. ഈ അവകാശവാദങ്ങള്‍ക്ക് ബലമേകുന്ന എക്സിറ്റ് പോള്‍ പ്രവചനമാണ് മനോരമ നടത്തിയിരിക്കുന്നത്. ജില്ലയില്‍ ഇത്തവണ ഇടതിന്‍റ കുത്തക തകരുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ സര്‍വെ അവകാശപ്പെടുന്നു. ജില്ലയിലെ രണ്ട് സീറ്റെന്നതില്‍ നിന്നും യുഡിഎഫ് 9 ലേക്ക് ഉയരുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

വടകരയില്‍

വടകരയില്‍

വടകരയും ബാലുശ്ശേരിയും ഉല്‍പ്പടെയുള്ള ജില്ലയിലെ ഇടത് കേന്ദ്രങ്ങള്‍ എല്ലാം ഇത്തവണ ഇളകുമെന്നാണ് മനോരമ-വിഎംആര്‍ സര്‍വേയില്‍ പറയുന്നത്. ശക്തമായ മത്സരം നടക്കുന്ന വടകരയില്‍ ആര്‍എംപി-യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വ്യക്തമായ മേധാവിത്വമാണ് ഉള്ളത്. മനയത്ത് ചന്ദ്രനെതിരെ രണ്ട് ശതമാനം വോട്ടിന്‍റെ മേധാവിത്വമാണ് ഇവിടെ കെകെ രമയ്ക്കുള്ളത്.

നാദാപുരത്ത്

നാദാപുരത്ത്

ജില്ലയിലെ മറ്റൊരു ഇടത് കോട്ടയായ നാദാപുരത്ത് 2.8 ശതമാനത്തിന്‍റെ മുന്‍തൂക്കമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാറിനുള്ളത്. കഴിഞ്ഞ രണ്ട് തവണയായി വിജയിച്ച സിപിഐ സ്ഥാനാര്‍ത്ഥി ഇകെ വിജയകുമാര്‍ ഇത്തവണ മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന് സര്‍വെ പറയുന്നു. കോഴിക്കോട് സൗത്തിലും യുഡിഎഫിന് വിജയം പ്രവചിക്കുന്നു. ഇവിടെ ബിജെപി രണ്ടാം സ്ഥാനം പിടിക്കുമെന്നാണ് പ്രവചനം.

ബാലുശ്ശേരിയില്‍

ബാലുശ്ശേരിയില്‍

ജില്ലയില്‍ ഏറ്റവും വലിയ അട്ടിമറി പ്രവചിക്കുന്നത് ബാലുശ്ശേരിയിലാണ്. ഇവിടെ എല്‍ഡിഎഫിലെ സച്ചിന്‍ ദേവിനെ സിനിമ താരം കൂടിയായി യുഡിഎഫിലെ ധര്‍മ്മജന്‍ പരാജയപ്പെടുത്തുമെന്നാണ് സര്‍വേയില്‍ പറയുന്നത്. സച്ചിന്‍ ദേവിനെതിരെ ഒരു ശതമാനം വോട്ടിന്‍റ മുന്‍തൂക്കമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കുള്ളത്.

ബേപ്പൂരില്‍

ബേപ്പൂരില്‍

ബേപ്പൂരില്‍ മുഹമ്മദ് റിയാസും തോല്‍ക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മുഹമ്മദ് റിയാസിനെതിരെ കോണ്‍ഗ്രസിലെ മുഹമ്മദ് നിയാസിനെ വ്യക്തമായ മേധാവിത്വമാണ് ഇവിടെ ഉള്ളത്. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയ്ക്കും മികച്ച വിജയം പ്രവചിക്കുമ്പോള്‍ കൊടുവള്ളിയില്‍ എംകെ മുനീറിന്‍റെ കാര്യം അത്ര സുരക്ഷിതമല്ലെന്നാണ് സര്‍വെ അഭിപ്രായപ്പെടുന്നത്.

പേരാമ്പ്രയില്‍

പേരാമ്പ്രയില്‍

അതേസമയം പേരാമ്പ്രയില്‍ അട്ടിമറിയൊന്നും പ്രവചിക്കുന്നില്ല. അഞ്ച് ശതമാനം വോട്ടിന്‍റെ മുന്‍തൂക്കമാണ് ഇവിടെ ലീഗിലെ പൊതു സ്വതന്ത്രനായ സിഎച്ച് ഇബ്രാഹീം കുഞ്ഞിനെതിരെ മന്ത്രി ടിപി രാമകൃഷ്ണനുള്ളത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലവും എല്‍ഡിഎഫിന് നിലനിര്‍ത്താന്‍ സാധിക്കുമെന്നും സര്‍വേ അവകാശപ്പെടുന്നു.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    LDF government will continue says all national exit poll surveys

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+