കോഴിക്കോട് താമരശ്ശേരിയിൽ തീപിടിത്തം; രണ്ട് കടകൾ കത്തിനശിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ തീപിടിത്തം. രണ്ട് കടകൾ കത്തിനശിച്ചു. പഴയ ബസ് സ്റ്റാൻഡിന് സമീപത്താണ് തീപിടത്തം. സംഭവത്തിൽ രണ്ട് ബേക്കറികൾ പൂർണമായും കത്തിനശിച്ചു. മുക്കത്ത് നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സരോജ് ബേക്കറി , കാബ്രോ ബേക്കറി എന്നിവ ഉൾപ്പെടുത്ത കെട്ടിട സമുച്ചയത്തിലാണ് തീപിടിത്തം ഉണ്ടായത്.
പഴയ ഓടിട രണ്ട് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികൾ പ്രവർത്തിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ സംഭവം. മുക്കത്ത് നിന്ന് രണ്ട് അഗ്നി ശമന യൂണിറ്റാണ് എത്തിയാണ് തീയണച്ചത്.

p c: Screengrab


Click it and Unblock the Notifications