യൂട്യൂബ് വീഡിയോ ചതിച്ചു; 15കാന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി, രക്ഷകരായത് അഗ്നിശമനസേന
കോഴിക്കോട്: ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങിയ 15കാരന് രക്ഷകരായി അഗ്നിശമസേന. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വീഡിയോ കണ്ട് അതുപോലെ അനുകരിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചത്. മോതിരം കുടുങ്ങിയതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പിന്നീട് അഗ്നിശമന സേന അംഗങ്ങളുടെ സഹായം തേടുകയായിരുന്നു.

കുട്ടിയെ ഞായറാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഇത് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. വെള്ളിമാട് കുന്നിലെ അഗ്നിശമന സേന ആശുപത്രിയില്‍ എത്തി പ്രത്യേക ഫ്ളക്സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് മോതിരം മുറിച്ചെടുക്കുകയായിരുന്നു.

ഡോക്ടര്‍മാരുടെ സഹായവും ഈ സമയത്ത് ലഭിച്ചിരുന്നു. സ്റ്റീല്‍ മോതിരമാണ് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത്. ചെരിയ മോതിരം കുടുങ്ങിയതിനാല്‍ ജനനേന്ദ്രിയമാകെ വീര്‍ത്ത് വലുതായ നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ സിറിഞ്ഞിലൂടെ വെള്ളം പമ്പ് ചെയ്തതിനാല്‍ ഉപകരണം ചൂടാകാതെ മുറിച്ചെടുക്കുകയായിരുന്നു.

യൂട്യൂബില്‍ വന്ന ഒരു വീഡിയോ കണ്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വെള്ളിമാട് സ്റ്റേഷന് ഓഫീസര്‍ കെ പി ബാബു രാജ്, അസിസ്റ്റ്ന്റ് ഓഫീസര്‍ അബ്ദുള്‍ ഫൈസി, ഫയര്മാന് നിഖില്‍ മല്ലിശേരി, എം ടി റഷീദ്, ചാസിന് ചന്ദ്രന്, ഹോംഗാര്‍ഡ് ബാലകൃഷ്ണന് എന്നിവരാണ് ദൗത്യത്തില്‍ പങ്കാളികളായത്.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി












Click it and Unblock the Notifications