കോഴിക്കൂട്ടില്‍ കയറി രണ്ട് കോഴികളെ അകത്താക്കി: പുറത്തിറങ്ങാനായില്ല, പെരുമ്പാമ്പ് പിടിയില്‍
കോഴിക്കോട്: വീട്ടു മുറ്റത്തെ കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികുടി. കോഴിക്കോട് മുക്കത്തെ കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പിനെ കൂട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ വയ്യാതായതോടെ കൂട്ടില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകള്‍ വിവരം വനം വകുപ്പില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പിന്റെ റാപ്പിഡ് റസ്പോണ്‍സ് ടീം അംഗങ്ങളെത്തി പാമ്പിനെ പിടികൂടി.
രാവിലെ കോഴിയെ തുറന്നു വിടാനായി വിശ്വനാഥൻ എത്തിയപ്പോഴായിരുന്നു കൂട്ടിൽ പാമ്പിനെ കണ്ടത്. റെസ്പോൺസ് ടീം അംഗമായ കരീം മുക്കം എത്തിയാണ് പാമ്പിനെ പിടികൂടിയത്. കോഴിക്കൂട്ടില്‍ കുടുങ്ങിയ പാമ്പിനെ ഏറെ പണിപ്പെട്ടായിരുന്നു പുറത്തെടുത്തത്. ചാക്കില്‍ കയറ്റിയ പാമ്പിനെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. പരിശോധനകള്‍ക്ക് ശേഷം പാമ്പിനെ ഉള്‍വനത്തില്‍ തുറന്ന് വിടും. പാമ്പ് കുടുങ്ങിയതറിഞ്ഞ് വലിയ അള്‍ക്കൂട്ടമായിരുന്നു വിശ്വനാഥന്റെ വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം മുക്കം ബസ് സ്റ്റാൻഡിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മുക്കം പുതിയ സ്റ്റാൻഡിലെ കല്ലൂർ ബിൽഡിങ്ങിന് പുറകുവശത്തു നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കരീം തന്നെയായിരുന്നു ഇന്നലേയും പാമ്പിനെ പിടിച്ച് റെയിഞ്ച് ഓഫീസില്‍ എത്തിച്ചത്. ബിൽഡിംഗ് പ്രവർത്തി നടക്കുന്നതിനിടെ മണ്ണിനടിയിൽ ഉണ്ടായിരുന്ന സ്ലാബ് മാറ്റുമ്പോഴാണ് പാമ്പിനെ കണ്ടത്. പണിക്കാർ ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications