കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ടെ തെരുവിലെ മക്കൾ ചാരിറ്റിക്ക് ബിഎൽഎം ആംബുലൻസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തെരുവിൽ കഴിയുന്ന നിരാലംബർക്ക് സഹായങ്ങൾ ചെയ്യുന്ന സന്നദ്ധ സംഘടനയായ 'തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ'ക്ക് ആംബുലൻസ് നൽകാൻ ചെന്നൈ ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തീരുമാനിച്ചു.

കാലിക്കറ്റ് ടവറിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ സമ്മതപത്രം ബി എൽ എം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിൽ നിന്നും തെരുവിലെ മക്കൾ ചാരിറ്റി ജില്ലാ സെക്രട്ടറി ജലീൽ ചാലിയം ഏറ്റുവാങ്ങി.

amb

ജില്ലാ ആശുപത്രിയിൽ നടതള്ളിയ വയോധികരെ സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ചത് ഉൾപ്പടെയുള്ള സേവന പ്രവർത്തനം പരിഗണിച്ചാണ് ആംബുലൻസ് നൽകുന്നതെന്ന് ആർ പ്രേംകുമാർ പറഞ്ഞു.

ചടങ്ങിൽ ബി എൽ എം ജനറൽ മാനേജർ ഷൈലേഷ് സി നായർ, കുറുമ്പ്രനാട് രവിവർമ്മ രാജ, തെരുവിലെ മക്കൾ ചാരിറ്റി ജില്ലാ ട്രഷറർ പി ബഷീർ , അജീഷ് അത്തോളി തുടങ്ങിയവർ സംസാരിച്ചു

Kozhikode
English summary
Kozhikode Local News Free ambulance districbution report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X