ഹെയര്‍ സ്റ്റൈലും ലുക്കും മാറ്റി മുങ്ങിനടന്നു, എന്നിട്ടും പ്രതിയെ പോലീസ് പൊക്കി; സംഭവമിങ്ങനെ
കോഴിക്കോട്: സ്വർണം കവർന്ന് കടന്ന കേസിലെ പ്രതി പിടയിൽ. പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിലെ കവര്‍ച്ചയുടെ സൂത്രധാരനാണ് പോലീസിന്റെ പിടിയിൽ ആയത്. ചേളന്നൂർ സ്വദേശി ഹനുരാജ് (53) ആണ് സിറ്റി ക്രൈം സ്ക്വാഡിന്‍റെ പിടിയിലായത്. ഹനുരാജ് കർണ്ണാടകയിലെ രഹസ്യതാവളത്തിൽ ആയിരുന്നു ഒളിവിൽ നിന്നത്.
കവർച്ചയുടെ മുഖ്യ സൂത്രധാരകനാണ് ഹനുരാജ്. പോലീസിന്റെ കണ്ണുവെട്ടിച്ച് പോയ ഇയാൾ വിവിധ പേരുകളില്‍ വിവിധ സ്ഥലത്ത് ഒളിച്ച് താമസിക്കുകയായിരുന്നു,. ഇതിനാൽ ഹനുരാജിനെ കണ്ടെത്താൻ പോലീസ് ഏറെ പ്രയാ,സപ്പെട്ടു. പല പേരുകളിലായി പല രൂപത്തിലാണ് ഇയാൾ കഴിഞ്ഞത്.

ഇയാളുടെ സംഘത്തില്‍പ്പെട്ടവരെ പോലീസ് പിടികൂടാൻ തുടങ്ങിയതോടെ ഇയാൾ കൂടുതൽ ശ്രദ്ധ കൊടുത്തുതുടങ്ങി. ഇയാൾ പിന്നാലെ മൊബൈൽ ഇപയോഗിക്കുന്നതു തന്നെ ചുരുക്കി. വളരെ സൂക്ഷിച്ചു മാത്രം പുറത്തിറങ്ങി. നാട്ടിലേക്ക് വരുമ്പോളും ഇയാൾ കൂടുതൽ ശ്രദ്ധിച്ചു.

നാട്ടിലേക്ക് വേഷം മാറിയും ഹെയര്‍ സ്റ്റൈല്‍ മാറ്റിയുമൊക്കെ ആണ് ഹനുരാജ് എത്തിയിരുന്നത്. കര്‍ണാടകയില്‍ പോലീസ് തിരച്ചില്‍ കൂടുതൽ ഊർജിതമാക്കിയതോടെ ഹനുരാജ് തന്റെ താമസം മൂന്നാറിന് സമീപം ശാന്തന്‍പാറയിലേക്ക് മാറ്റിയിരുന്നു. പക്ഷേ ഹനുരാജിനോട് സാമ്യമുള്ള
ആളെ കണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇയാൾ ഒടുവിൽ പിടിയിലായത്.

കസബ സബ്ബ് ഇൻസ്പെക്ടർ എസ്.അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ സെപ്തംബർ 20 നു രാത്രി ലിങ്ക് റോഡിലുള്ള സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണ്ണവുമായി പോയ പശ്ചിമ ബംഗാൾ സ്വദേശി റംസാനെ ബൈക്കിൽ എത്തിയ എട്ടംഘ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് സ്വർണ്ണം കവരുകയായിരുന്നു.

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ ഐ.പി.എസിന്‍റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ ബിജുരാജിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷണം നടത്തി വരികയായിരുന്നു.

കേസില്‍ ചേളന്നൂർ ഇരുവള്ളൂർ തായാട്ടു കണ്ടിയിൽ പത്മേഷ് എന്ന ഉണ്ണി, പുനൂർ കക്കാട്ടുമ്മൽ നെല്ലിക്കൽ മുഹമ്മദ് ഷാറൂഖ്, വെസ്റ്റ് ബംഗാൾ ഹൊജവട്ട നിയാഖത്ത്, കക്കോടി മുട്ടോളി സ്വദേശി ലത്തീഷ്,പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ്, പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ, കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ്, ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ, കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്പല നിലത്ത് വീട്ടിൽ എൻ.പി ഷിബി,മാളിക്കടവ് മുലാടത്ത് ഷൈസിത്ത്, മൊകേരി വടയത്ത് മരം വീട്ടിൽ നിജീഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications