കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇളവ് കിട്ടിയപ്പോള്‍ തെരുവില്‍ വന്‍ ജനത്തിരക്ക്... വടകരയില്‍ സാമൂഹിക അകലം മറന്ന് ജനങ്ങള്‍!!

Google Oneindia Malayalam News

വടകര: ഇത്രയും കാലം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ഒറ്റ ദിവസം കൊണ്ട് ജനങ്ങള്‍ മറന്നു. തെരുവില്‍ എത്തിയത് നൂറുകണക്കിന് ആളുകള്‍. വടകരയിലാണ് ഈ കാഴ്ച്ച. കണ്ടെയിന്‍മെന്റ് സോണില്‍ ഇളവ് കിട്ടിയതോടെ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മഴ വിട്ടുനിന്നതും ഇതിനൊരു പ്രധാന കാരണമായിരുന്നു. വടകരം ടൗണിലായിരുന്നു വന്‍ ജനതിരക്ക്. യാതൊരു വിധ സാമൂഹിക അകലവും പാലിക്കാതെയായിരുന്നു ഈ സഞ്ചാരം.

1

Recommended Video

cmsvideo
Vladmir putin's fb page filled with mallu's comments | Oneindia Malayalam

കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനം വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സൂചന. ഏറെ നാളുകള്‍ക്ക് ശേഷം ഇത്രയും ജനങ്ങള്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രിക്കാന്‍ പോലീസും വല്ലാതെ കഷ്ടപ്പെട്ടു. കണ്ടെയിന്‍മെന്റ് സോണ്‍ നാല് ദിവസം മുമ്പേ തന്നെ ഇവിടെ പിന്‍വലിച്ചിരുന്നു. എന്നാല്‍ കനത്ത മഴകാരണം ആരും സജീവമായി പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മഴയൊന്നും മാറിയതോടെ ജനങ്ങള്‍ കൂട്ടത്തോടെ ടൗണിലേക്ക് ഇറങ്ങുകയായിരുന്നു.

പലച്ചരക്ക്, പച്ചക്കറി കടകളില്ലായിരുന്നു അമിത തിരക്ക് കണ്ടത്. ടൗണില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പച്ചക്കറി മാര്‍ക്കറ്റ് സജീവമായത് കഴിഞ്ഞ ദിവസമാണ്. കൊപ്ര വിപണിയും അടക്കാത്തെരും തിരക്കേറുന്നതാണ് കണ്ടത്. പൊതുഗതാഗതം ഇല്ലാത്ത സൗഹചര്യത്തില്‍ പലരും സ്വകാര്യ വാഹനങ്ങളിലാണ് ടൗണിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിരക്കും വര്‍ധിച്ചിരിക്കുകയാണ്. മാര്‍ക്കറ്റ് റോഡില്‍ പാര്‍ക്കിംഗിന് കര്‍ശന നിയന്ത്രണമുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ടൗണിലെ തിരക്ക് നിയന്ത്രിക്കാനാണ് പോലീസിന്റെ തീരുമാനം.

അതേസമയം കണ്ടെയിന്‍മെന്റ് സോണ്‍ ഒഴിവായ വളയത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇരുപത് ദിവസം വളയം ടൗണ്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെയിന്‍മെന്റ് സോണിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇത് നീക്കിയത്. ഇവിടെയും ജനക്കൂട്ടം ഇറങ്ങിയതോടെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. പോലീസ് രംഗത്തെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. മാസ്‌ക് ധരിക്കാതെ വന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പതിനൊന്ന് പേര്‍ക്കെതിരെ വളയം പോലീസ് നടപടിയെടുത്തു.

Kozhikode
English summary
kozhikode: heavy rush in vadakara after removing from containment zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X