Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പാട് ബീച്ചിലെ കുതിരയ്ക്ക് പേവിഷബാധയെന്ന് സംശയം; സവാരി നടത്തിയ ആളുകൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേവിഷബാധ ഏറ്റതായി സംശയം. രണ്ട് ദിവസം മുൻപാണ് കുതിരയെ അവശവനിലയിൽ കണ്ടത്. ഒന്നര വർഷമായി കാപ്പാട് കടപ്പുറത്ത് ഈ കുതിര സവാരി നടത്തുന്നുണ്ട്. കുതിരയ്ക്ക് പേവിഷബാധ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചു.

ഇപ്പോൾ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കുതിര ഉള്ളത് എന്നാണ് വിവരം. കുതിരയുടെ ശ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമെ പേ വിഷബാധ സ്ഥിരീകരിക്കാനാവൂ. കുതിരയുടെ ഉടമയ്ക്ക് പട്ടിയുടെ കടിയേറ്റതായാണ് നാട്ടുകാർ പറഞ്ഞത്.

beach dog

ഓണത്തിന് ബീച്ചി‍ൽ എത്തിയ നിരവധിപേരാണ് ഈ കുതിരയിൽ സവാരി നടത്തിയത്. കുതിരയ്ക്ക് പേവിഷബാധക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനാൽ കുതിരപ്പുറത്ത് സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ അറിയിച്ചു. സവാരി നടത്തിയവർ തൊട്ടടുത്ത ആരോ​ഗ്യ കേന്ദ്രത്തിൽ എത്തി പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കണമെന്നും ഡോക്ടർമാർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+