ശുചിമുറിയിൽ അയാൾ വെച്ചത് ഒളിക്യാമറ; പേപ്പർ തുറന്ന് നോക്കി യുവതി; അതിഥി തൊഴിലാളിയെ പൊലീസ് പൊക്കി
കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ സ്ത്രീകളുടെ ശുചിമുറിയ്ക്ക് ഉളളിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഹോട്ടലിലെ അതിഥിത്തൊഴിലാളിയാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. ഒന്നര മാസം മുൻപാണ് ഇയാൾ ഹോട്ടലിൽ ജോലിക്ക് എത്തിയത്.
ജില്ലയിലെ ഹോട്ടലിൽ ഇന്നലെ വൈകിട്ട് ഭർത്താവിനൊപ്പം യുവതി എത്തിയിരുന്നു. ഇവരുടെ ശുചി മുറിയിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. ജനലിൽ വെള്ള പേപ്പർ പൊതിഞ്ഞു വച്ചത് ഇവർ കണ്ടിരുന്നു. സംശയം തോന്നിയ പേപ്പർ യുവതി തുറന്നു നോക്കുകയായിരുന്നു. പേപ്പറിനുളളിൽ ഫോൺ ക്യാമറ തുറന്നു വച്ച നിലയിൽ ആയിരുന്നു.

തുടർന്ന് ഹോട്ടലിലെ അധികൃതരെ യുവതി വിവരം അറിയിച്ചു. ഇതിന് പിന്നാലെ യുവതി തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫറോക്ക് ഇൻസ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് ഫോൺ പരിശോധിച്ചു. ഹോട്ടൽ തൊഴിലാളിയെ ഹോട്ടലിൽ എത്തി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, കൊല്ലത്ത് യുവാവ് അറസ്റ്റില്‍. സുബിനെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ശല്യം ചെയിതിരുന്നു. ഇത് വിലക്കിയ മാതാപിതാക്കളെ ഇയാൾ മര്‍ദ്ദിക്കുകയായിരുന്നു. തുടർന്ന് വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു. വടക്കേവിള പട്ടത്താനം നഗര്‍-165 മൈലാടുംകുന്ന് ജങ്ഷനു സമീപമാണ് ഇയാൾ വാടകയ്ക്ക് താമസിക്കുകയാണ്. ഇയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതിയുണ്ട്.

മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ശല്യം സഹിക്കവയ്യായായപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞു. തുടര്‍ന്ന്, മാതാപിതാക്കള്‍ ഇയാളെ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. യുവാവിനെ പിടികൂടാന്‍ എസിപി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ തിരികെ നാട്ടിലെത്തിച്ച് അയത്തില്‍ ഭാഗത്തു നിന്നു പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ വിനോദ്, എസ്‌ഐമാരായ എ പി അനീഷ്, ജയന്‍ കെ സക്കറിയ, മധു, എഎസ്‌ഐ ഡെല്‍ഫിന്‍ ബോണിഫസ്, സിപിഒമാരായ സാജ്, പി കെ സജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

അതേസമയം, പാലയിൽ ഗർഭിണിക്ക് നേരെ ആക്രമണം നടന്നു. ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്ക് നേരെയാ ആക്രമം നടന്നത്. ഞൊണ്ടിമാക്കൽ സ്വദേശിയായ ജിൻസിയുടെ വയറ്റിൽ ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവ് അഖിലിനെ അക്രമി സംഘം അടിച്ചുവീഴ്ത്തി. ഇത് തടയാനെത്തിയപ്പോഴാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ വർക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ നാല് പേർ പൊലീസ് പിടിയിലായി. വർക്ക്ഷോപ്പ് ഉടമകളായ പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ്, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, വർക്ക്ഷോപ്പിലെ തൊഴിലാളികളായ ആനന്ദ്, സുരേഷ് എന്നിവരാണ് പിടിയിലായത്. ദമ്പതിമാരെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ആറ് മാസം ഗർഭിണിയായ ജിൻസിക്ക് ആക്രമണത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായി. എന്നാൽ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ആക്രമണ ശേഷം കടന്നുകളഞ്ഞ പ്രതികളെ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു.












Click it and Unblock the Notifications