കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരനെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചുകൊന്നു
കോഴിക്കോട്: ഹോട്ടലിലെ ജീവനക്കാര്‍ തമ്മിലുള്ള വാക്കുതര്‍ക്കം സംഘര്‍ത്തിലേയ്ക്കും ഒടുവില്‍ കൊലപാതകത്തിലേയ്ക്കും നയിച്ചു. കോഴിക്കോട് വെള്ളയിലാണ് സംഭവം നടന്നത്.
കോട്ടയം സ്വദേശിയായ ജോര്‍ജ്ജ് ആണ് കൊല്ലപ്പെട്ടത്. ഗ്യാസ് സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പോലീസില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം. കണ്ണൂര്‍ സ്വദേശിയായ ജോസഫ് എന്ന വ്യക്തി സംഭവത്തില്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്.

സെപ്തംബര്‍ 10 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജോര്‍ജ്ജും ജോസഫും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. രാത്രി വൈകിയാണ് ഇവര്‍ തമ്മില്‍ എന്തോ വിഷയത്തില്‍ വാക്ക് തര്‍ക്കം ഉണ്ടായത്. ഇതാണ് പുലര്‍ച്ചെ കൊലപാതകത്തില്‍ കലാശിച്ചത്.
കൊലയ്ക്ക്‌ശേഷം ജോസഫ് തന്നെയാണ് പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം പറഞ്ഞത്. ഇയാളിപ്പോള്‍ കസ്റ്റഡിയിലാണ് ഉള്ളത്.












Click it and Unblock the Notifications