കോഴിക്കോട് പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു, തീ ആളിപടരുന്നു
കോഴിക്കോട്: കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. പെയിന്റ് നിര്‍മാണ ഫാക്ടറിയുടെ ഗോഡൗണില്‍ ആണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മീഞ്ചന്ത പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. എന്നാല്‍ ഒന്നര മണിക്കൂറായിട്ടും തീപിടുത്തം നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറം സിയാംകണ്ടം പൊയിലി സുഹൈലിന് (19) ആണ് പൊള്ളലേറ്റത്. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

അതേസമയം ഗോഡൗണിന് തൊട്ടടുത്തുള്ള വീടുകളില്‍ കഴിയുന്നവരെ ഒഴിപ്പിച്ചിരിക്കുകയാണ്. ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടര്‍ന്നിട്ടുണ്ട്. അപകട കാരണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. പെയിന്റ് കടക്കുള്ളിലെ തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടര്‍ന്നത് എന്നാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിയോടെ ആണ് തീ പിടിച്ചത് എന്ന് പ്രദേശവാസികള്‍ പറയുന്നു.
പെരിന്തല്‍മണ്ണ സ്വദേശിയായ ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആണിത്. നാല് മാസം മുമ്പാണ് ഫാക്ടറി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഫാക്ടറി ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു.
സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...
അപകട സമയത്ത് ഗോഡൗണിന് മുന്നില്‍ ഒരു ടാങ്കര്‍ ലോറിയുണ്ടായിരുന്നു. എന്നാല്‍ ഇത് സംഭവ സ്ഥലത്ത് നിന്നു മാറ്റിയതു വന്‍ ദുരന്തം ഒഴിവാക്കി. ചെറുവണ്ണൂര്‍ ടി പി റോഡില്‍ ആണ് പെയിന്റ് നിര്‍മാണ അസംസ്‌കൃത വസ്തുക്കളുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications