എആർഐഐഎ-2021 റാങ്കിംഗിൽ ഇടംപിടിച്ച ഏക ഐഐഎം ആയി കോഴിക്കോട് ഐഐഎം
കോഴിക്കോട്: 2021ലെ എ ആർ ഐ ഐ എ (ARIIA 2021) റാങ്കിംഗിൽ ഇടംപിടിച്ച ഏക ഐഐഎം ആയി കോഴിക്കോട് ഐഐഎം. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ ന്യൂഡൽഹിയിൽ ഇന്ന് പുറത്തിറക്കിയ അടൽ നൂതനാശയ റാങ്കിംഗിൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനം, കേന്ദ്ര സർവകലാശാല, സിഎഫ്‌ഐ (നോൺ-ടെക്‌നിക്കൽ) വിഭാഗങ്ങളിൽ നൂതനാശയ വിഭാഗത്തില്‍ രണ്ടാമത്തെ സ്ഥാനം നേടുന്ന വിദ്യാഭ്യാസ സ്ഥാപനമായിട്ടാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട് (I I M Kozhikode) തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗിൽ ഇടംനേടിയ ഏക ഐ ഐ എം ആണിത്.
ഐ ഐ എം കെ രണ്ടാം സ്ഥാനത്തെത്തിയ 'ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ട് , കേന്ദ്ര സർവ്വകലാശാല, സിഎഫ്‌ഐകൾ (സാങ്കേതികേതര)' എന്ന വിഭാഗത്തിന് കീഴിൽ ഡൽഹിയിലെ ഇഗ്നോ ആണ് ഒന്നാം സ്ഥാനത്ത്. ARIIA- യിൽ, സാങ്കേതികേതര സ്ഥാപനങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം ഇതാദ്യമായാണ് ആരംഭിച്ചത്. നൂതനാശയങ്ങളുടെ അടിത്തറയിലാണ് പരമ്പരാഗത അതിരുകൾ ഐ ഐ എം കെ ഭേദിച്ചത്. സംരംഭകത്വ മനോഭാവം വളർത്തുന്നതിന് ശരിയായ പ്രചോദനവും മാർഗനിർദേശവും നൽകുന്നത് വഴി 2047 ൽ ഇന്ത്യൻ ആശയങ്ങളെ ആഗോളവൽക്കരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാട് എന്നും ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി പറഞ്ഞു.

കോഴിക്കോട് ഐ ഐ എം- ന് സ്വന്തമായി ഐ ഐ എം കെ ലൈവ്, എന്ന പേരിൽ ബിസിനസ് ഇൻകുബേറ്ററും സംരംഭകത്വ വികസന കേന്ദ്രവുമുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ 2016 ൽ ഇത് സ്ഥാപിതമായി. നൂതനാശയങ്ങളും, പുതിയ ബിസിനസ്സ് സംരംഭവും, സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന ദേശീയതലത്തിലെ ഒരു മികവിന്റെ കേന്ദ്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബിസിനസ് ഇൻകുബേറ്ററായി പ്രവർത്തിക്കുകയാണ് ഐ ഐ എം കെ ലൈവിന്റെ ലക്ഷ്യം.
കേരളത്തിൽ നിന്നുള്ള മറ്റ് മൂന്ന് ഇൻസ്റ്റിറ്റ്യൂട്ടുകളും റാങ്കിംഗിൽ ഉൾപ്പെട്ടിട്ടുണ്ട് . ജനറൽ (സാങ്കേതികേതര) വിഭാഗത്തിൽ, ശ്രീ നാരായണ കോളേജ് രണ്ടാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല മൂന്നാം സ്ഥാനവും നേടി. സിഎഫ്‌ടിഐ/കേന്ദ്ര സർവകലാശാല/ദേശീയ പ്രാധാന്യമുള്ള സ്ഥാപനം (സാങ്കേതികം) വിഭാഗത്തിൽ എൻഐടി കോഴിക്കോട് 9-ാം സ്ഥാനത്താണ്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications