കോഴിക്കോട് വോട്ടെണ്ണലിന് സജ്ജം: ആദ്യം 290000 പോസ്റ്റല്‍ വോട്ടെണ്ണും, 8.30 ഓടെ ഇവിഎമ്മിലേക്ക്
കോഴിക്കോട്: ജൂണ്‍ നാലിന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം എജുക്കേഷന്‍ കോംപ്ലക്സിലാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണുക.
വടകര ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണലും ഇവിടെയാണ് നടക്കുക. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.

തപാല്‍ വോട്ടെണ്ണല്‍
രാവിലെ 6.30 ന് സ്ട്രോങ്ങ് റൂമുകള്‍ തുറക്കുന്നതോടെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കും. തപാല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂമാണ് ആദ്യം തുറക്കുക. ഹോം വോട്ടിംഗ്, ഇടിപിബിഎസ് (സര്‍വീസ് വോട്ടുകള്‍), ഉദ്യോഗസ്ഥരുടെ വോട്ടുകള്‍ എന്നിവയടക്കം അഞ്ച് വിഭാഗങ്ങളിലെ വോട്ടുകള്‍ ചേര്‍ന്നതാണ് തപാല്‍ വോട്ട് അഥവാ ആബ്സന്റീ വോട്ടുകള്‍. വരണാധികാരികളുടെ നേതൃത്വത്തില്‍ കേന്ദ്രീകൃത രീതിയില്‍ ഓരോ ലോക്സഭ മണ്ഡലത്തിലും 30 വീതം ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുക. ഒരു ടേബിളിൽ 500 വോട്ടുകൾ വരെ എണ്ണും.
കോഴിക്കോട് മണ്ഡലത്തില്‍ 14,000 ലേറെയും വടകര മണ്ഡലത്തില്‍ 15,000 ലേറെയും തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെ 29,000ത്തിലേറെ തപാല്‍ വോട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്.
ആദ്യം ഇ ടി പി ബി എസ് വോട്ടുകളാണ് എണ്ണുക. ഇതിന് മുന്നോടിയായി ഇ ടി പി ബി എസ് വോട്ടുകളുടെ പ്രീ-കൗണ്ടിങ് പ്രക്രിയ നടക്കും. ബാര്‍കോഡുകള്‍ സ്കാന്‍ ചെയ്ത് വോട്ടര്‍ക്ക് നല്കിയ പിന്‍നമ്പറും വോട്ട് രേഖപ്പെടുത്തി തപാലില്‍ അയച്ച നമ്പറും ഒത്തുനോക്കി രണ്ടും ഒരു പോലെയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവ വോട്ടെണ്ണലിന് പരിഗണിക്കുക.
എട്ടു മണിയോടെ ഇ ടി പി ബി എസ് എണ്ണിതുടങ്ങും. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ ഓരോ ടേബിളിലും ഓരോ ഡെസിഗ്നേറ്റഡ് എ ആര് ഒ മാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്‍സ്, ഒരു മൈക്രോഒബ്സര്‍വര്‍ എന്നിവരുണ്ടാകും. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍.
ഇ വി എം വോട്ടെണ്ണല്‍
തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയ ശേഷം 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണാന്‍ തുടങ്ങും. ഇതിനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്ന് വീതം കൗണ്ടിംഗ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങിനെ രണ്ട് ലോക്സഭ മണ്ഡലങ്ങള്‍ക്കുമായി ആകെ 14 കൗണ്ടിംഗ് ഹാളുകളുണ്ടാവും. ഓരോ ഹാളിലും 14 ടേബിള്‍ വീതമാണുണ്ടാവുക. ഓരോ ടേബിളും ഒരു സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു ഗ്രൂപ്പ് ഡി ജീവനക്കാരന് എന്നിവരടങ്ങിയ സംഘം നിയന്ത്രിക്കും. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍.
14 ടേബിളുകള്‍ എണ്ണിക്കഴിഞ്ഞശേഷം ഇതില്‍ ഒരു ടേബിള്‍ വിവിപാറ്റ് മെഷീനുകള്‍ എണ്ണാനായി ഉപയോഗിക്കും (വി സി ബി-വിവിപാറ്റ് കൗണ്ടിംഗ് ബൂത്ത്). ഓരോ പോളിംഗ് സ്റ്റേഷനിലെയും പ്രിസൈഡിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ 17-സി പട്ടികയുമായി ഇവിഎമ്മിലെ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം ഒത്തുനോക്കി തുല്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍.
വോട്ടണ്ണല്‍ റൗണ്ട്
ഒന്ന് മുതല്‍ 14 വരെ പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകള്‍ ആണ് ആദ്യ റൗണ്ടില്‍ എണ്ണുക. 15 മുതല്‍ 28 വരെ പോളിംഗ് സ്റ്റേഷനുകള്‍ രണ്ടാം റൗണ്ട്, 29 മുതല്‍ 42 വരെ പോളിംഗ് സ്റ്റേഷനുകള്‍ മൂന്നാം റൗണ്ട് എന്നീ ക്രമത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കും. ഓരോ റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായാല്‍ ലീഡ് നില അറിയിക്കും. ഇതിനായി 1-7 വരെ ടേബിളുകളുടെ ചുമതല ഒരു സംഘത്തിനും 8-14 വരെയുള്ള ടേബിളുകളുടെ ചുമതല രണ്ടാമത്തെ സംഘത്തിനും നല്‍കിയിട്ടുണ്ട്. ഒരു റൗണ്ട് എണ്ണിത്തീരാന്‍ ഏകദേശം 20-25 മിനിറ്റ് എടുക്കും.
സുരക്ഷ
മൂന്ന് വലയങ്ങളായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പോലീസിനും രണ്ടാം ഗേറ്റ് മുതല്‍ സംസ്ഥാന ആംഡ് പോലിസിനുമാണ് സുരക്ഷ. സ്ട്രോങ്ങ് റൂം, കൗണ്ടിംഗ് ഹാളിന്റെ പ്രവേശന കവാടം എന്നിവിടങ്ങളില്‍ കേന്ദ്ര ആംഡ് പോലീസ് സുരക്ഷയൊരുക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications