Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂഇയറിനെ വരവേല്‍ക്കാനൊരുങ്ങി കോഴിക്കോട്: നഗരം ദീപാലംകൃതമാകും

പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കോഴിക്കോട് ദീപാലംകൃതമാകുന്നു. 'ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ് ഹാര്‍മണി' എന്ന പേരില്‍ വിനോദസഞ്ചാരവകുപ്പാണ് ന്യൂ ഇയര്‍ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഡിസംബര്‍ 27 ന് വൈകീട്ട് ഏഴ് മണിക്ക് മാനാഞ്ചിറയില്‍ നിര്‍വഹിക്കും.

വൈകുന്നേരം ആറ് മണി മുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മാനാഞ്ചിറയില്‍ സംഘടിപ്പിക്കും. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദീപാലംകൃതമൊരുക്കും.

 kozhikode

അതേസമയം, ക്രിസ്തുമസിനോടനുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത, മറിച്ചു വില്പന, ഭക്ഷ്യവസ്തുക്കളിലെ മായം, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് വിപണി പരിശോധന തുടങ്ങി.

പച്ചക്കറി, പലവ്യഞ്ജനം, ഹോട്ടലുകൾ, ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള 169 മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ ഇതുവരെ നടത്തിയ പരിശോധനയിൽ 22 സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സാധനത്തിനു തന്നെ വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിലവിവര പട്ടിക പൊതുജനം കാണത്തക്ക വിധം പ്രദർശിപ്പിക്കുന്നതിനും അധികവില ഈടാക്കാതിരിക്കുന്നതിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് വരും ദിവസങ്ങളിലും പരിശോധന തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+