കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്യത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോട് ഒന്നാമത്; ജനസംഖ്യാ നിരക്കിലും വർദ്ധന

Google Oneindia Malayalam News

കോഴിക്കോട്: അതിവേഗം വളരുന്ന നഗരങ്ങളില്‍ ഇന്ത്യയില്‍ കോഴിക്കോട് ഒന്നാമത്. യുഎന്‍ ഹാബിറ്റാറ്റ്, ലിങ്കണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലാന്‍ഡ് പോളിസി എന്നിവയുടെ സഹകരണത്തോടെ ന്യൂയോര്‍ക്ക് സര്‍വകലാശാല ലോകത്തെ 200 നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. നഗരപരിധിയുടെ വളര്‍ച്ചയിലും ജനസംഖ്യാ വര്‍ധനയിലും കോഴിക്കോട് രാജ്യത്ത് ഒന്നാമതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ബംഗാളില്‍ കോണ്‍ഗ്രസിന്‍റെ 'കൈ' പിടിച്ച് സിപിഎം; നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ചേക്കുംബംഗാളില്‍ കോണ്‍ഗ്രസിന്‍റെ 'കൈ' പിടിച്ച് സിപിഎം; നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ചേക്കും

ഇന്ത്യയിലെ 17 നഗരങ്ങളുണ്ട് പട്ടികയില്‍. ബെളഗാവി, കോയമ്പത്തൂര്‍, പൂനെ, ജയ്പൂര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളാണ് കോഴിക്കോടിനു തൊട്ടുപിന്നില്‍. സമീപഗ്രാമങ്ങളിലേക്കുകൂടി നഗരപരിധി ഓരോ വര്‍ഷവും അതിവേഗം വര്‍ധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. 2001ല്‍ 3,316 ഹെക്റ്റര്‍ ആയിരുന്ന നഗരപരിധി 2014ല്‍ 23,641 ഹെക്റ്ററിലേക്കു വ്യാപിച്ചിട്ടുണ്ട്. 15.2 ശതമാനമാണ് നഗരപരിധിയുടെ വളര്‍ച്ചാനിരക്ക്.

kozhikode

ജോലിയും മികച്ച സൗകര്യങ്ങളും തേടി നഗരത്തിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതോടെ ജനസംഖ്യാ നിരക്കിലും വലിയ വര്‍ധനയുണ്ടായി. 2001ല്‍ 4.4 ലക്ഷമായിരുന്ന ജനസംഖ്യ 2014ല്‍ 11.71 ലക്ഷമായി. പ്രതിവര്‍ഷം ജനസംഖ്യാ വര്‍ധനയില്‍ ഉണ്ടാവുന്നത് 7.6 ശതമാനത്തിന്റെ വളര്‍ച്ച. ബെളഗാവിയില്‍ ഇത് 4.3 ശതമാനവും കോയമ്പത്തൂരിലും പൂനെയിലും 4.1 ശതമാനവും ആണ്.

കോര്‍പ്പറേഷനും സമീപത്തെ നഗരസ്വഭാവമുള്ള പഞ്ചായത്തുകളും ഒറ്റ യൂണിറ്റായി പരിഗണിച്ചാണു പഠനം നടത്തിയത്. മറ്റു ജില്ലകളില്‍നിന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള കുടിയേറ്റവും ഗ്രാമങ്ങളിലേക്കു പടരുന്ന നഗരവത്കരണവുമാണു വളര്‍ച്ചാ നിരക്കില്‍ കോഴിക്കോടിനെ ഒന്നാമതെത്തിച്ചത്. 1991 മുതല്‍ 2014 വരെയുളള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനം 2016ലെ നഗരവികസന അറ്റ്‌ലസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Kozhikode
English summary
Kozhikode is the fastest growing city in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X