ജാനകിക്കാട് കൂട്ടബലാത്സംഗം: നാല് പ്രതികളേയും പോക്സോ കോടതി റിമാന്‍ഡ് ചെയ്തു
കുറ്റ്യാടി: ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ വെച്ച് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികളേയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് പോക്സോ സ്പെഷല്‍ കോടതിയുടേതാണ് നടപടി. മരുതോങ്കര സ്വദേശിയായ അടുക്കത്ത് പാറച്ചാലില്‍ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മല്‍ രാഹുല്‍ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ് (24), കായക്കൊടി ആക്കൽ പാലോളി അക്ഷയ് (22) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. രണ്ടാഴ്ചയാണ് റിമാന്‍ഡ് കാലാവാധി.
കഴിഞ്ഞ മൂന്നിനായിരുന്നു കേസിന് ആസ്പദമായി സംഭവം. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വഞ്ചിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കാമുകനായി നടിച്ച സായൂജും ബാക്കിയുള്ളവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. മറ്റു മൂന്നു പേരെയും കുട്ടിക്ക് നേരത്തെ പരിചയമുണ്ട്. ജാനകിക്കാട് ഇക്കോ ടൂറിസം സെന്റര്‍ സന്ദര്‍ശിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ പ്രതികള്‍ കാട്ടിനുള്ളില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ബോധരഹിതയായ പെണ്‍കുട്ടിയെ നാല് പ്രതികളും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഹൊ.. എന്തൊരു ലുക്കാണിത്; അനുപമ പരമേശ്വരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു
പോക്സോയ്ക്ക് പുറമെ പട്ടികജാതി പീഡനം, ബലാത്സംഗം എന്നിങ്ങനെ കുറ്റങ്ങളും പ്രതികൾക്കെതിരായി ചാര്‍ത്തിയിട്ടുണ്ട്. കുറ്റസമ്മതം നടത്തിയ പ്രതികളെ ബുനനാഴ്ച തന്നെ ജാനകിക്കാട്ടില്‍ കൊണ്ടുപോയി തെളിവെടുത്തു. സയൻറിഫിക് അസിസ്റ്റൻറ് ശബ്നയും തെളിവുകൾ ശേഖരിക്കാന്‍ സ്ഥലത്ത് എത്തിയിരുന്നു. പ്രതികളെ കൊണ്ടുവരുന്നത് അറിഞ്ഞ് വലിയതോതില്‍ ജനക്കൂട്ടവും പ്രദേശത്ത് എത്തിയിരുന്നു.
ബലാത്സംഗ കേസ് പ്രതികളെയും ലഹരി മയക്കുമരുന്ന് സംഘങ്ങളെയും ഒറ്റപ്പെടുത്തുക: ഡി വൈ എഫ് ഐ
പ്രണയം നടിച്ച് കാമുകനും കൂട്ടാളികളും ചേർന്ന് ജാനകിക്കാടിന് സമീപത്തുവച്ച് കായക്കോടി സ്വദേശിനിയായ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ഞെട്ടലുണ്ടാക്കുന്നതും നമ്മുടെ നാടിന് അപമാനകരവുമാണെന്ന് ഡി വൈ എഫ് ഐ. ഈ സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട മാവിലപ്പാടി സ്വദേശി അക്ഷയ്ക്കും മറ്റ് മൂന്ന് കൂട്ടാളികൾക്കും ശക്തമായ ശിക്ഷ ലഭിക്കുന്നതിനായി ആഭ്യന്തര വകുപ്പ് പഴുതടച്ച അന്വേഷണം നടത്തണം. ഇതിൽ ഇനി മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് സമഗ്രാന്വേഷണം നടത്തി കണ്ടെത്തണം. ഈ ഭീതിതമായ സംഭവത്തിൽ ഉൾപ്പെട്ട അക്ഷയ് ഡി വൈ എഫ് ഐ പ്രവർത്തകനാണ് എന്ന വ്യാജ പ്രചരണം നടത്തുന്നവർ ഈ ദാരുണ സംഭവത്തെ രാഷ്ട്രീയ ലാഭത്തിനായി മുതലെടുക്കുകയാണ്.
ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നതിന് പകരം യാതൊരു ലജ്ജയും കൂടാതെ രാഷ്ട്രീയ വൈര്യം തീർക്കാനായി ഉപയോഗിക്കുകയും, പോലീസിൻ്റെയും പൊതുജനത്തിൻ്റെയും ശ്രദ്ധ തിരിച്ചുവിട്ട് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുന്ന വർഗ്ഗീയ ക്രിമിനൽ സംഘത്തെ നാം തിരിച്ചറിയണമെന്നും ഡി വൈ എഫ് ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എ റഷീദ് ആവശ്യപ്പെട്ടു
ഇതിൽ ഉൾപ്പെട്ട അക്ഷയ്‌യും കൂട്ടാളികളും ഡി വൈ എഫ് ഐ സംഘടനയുടെ പ്രവർത്തകരോ അനുഭാവികളോ അല്ല;എന്നു മാത്രമല്ല സംഘടന വിരുദ്ധരുമാണ്. ഇവർ നേരത്തെയും പല ക്രിമനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടവരുമാണ്. പോലീസിന് പീഢന പരാതി ലഭിച്ച് മണിക്കുറുകൾക്കകം പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാടിൻ്റെ പുതിയ യുവത്വത്തെ ലഹരി മാഫിയാ സംഘങ്ങൾ തങ്ങളുടെ വലയിൽ കുടുക്കാൻ ശ്രമിക്കുകയാണ്. ലഹരിക്ക് അടിമപ്പെടുന്ന ഇത്തരം ചെറുപ്പക്കാർ വലിയ സാമൂഹ്യ വിപത്തായി മാറുകയും ചെയ്യുകയാണ്. ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പൊതു സമൂഹം അതീവ ജാഗ്രത പുലർത്തുകയും ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.












Click it and Unblock the Notifications