കോഴിക്കോട് കക്കാടംപൊയിലില്‍ സ്‌ക്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 2 വിദ്യാർത്ഥികള്‍ മരിച്ചു: ഒരാള്‍ക്ക് പരിക്ക്
കോഴിക്കോട്: കക്കാടംപൊയിലില്‍ സ്‌ക്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികള്‍ മരിച്ചു. ആനക്കല്ലുംപാറ വളവില്‍ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി ഇ എം ഇ എ കോളേജ് വിദ്യാര്‍ത്ഥികളായ അസ്ലം, അര്‍ഷാദ് എന്നിവരാണ് മരിച്ചത്. അപകട സമയത്ത് മൂന്ന് പേരായിരുന്നു സ്‌ക്കൂട്ടറിലുണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്ന ഡാനിയൽ എന്ന വിദ്യാർഥി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മൂവരും ഡിഗ്രി വിദ്യാർത്ഥികളാണ്.

കക്കാടംപൊയില്‍ ഭാഗത്ത് നിന്ന് കൂമ്പാറയിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടയില്‍ ആനക്കല്ലുംപാറ വളവില്‍ വച്ച് സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്.
കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നടത്തിയ തിരച്ചിലില്‍ താഴെയുള്ള ഒരു തോടില്‍ നിന്നാണ് മൂന്ന് പേരെയും പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു.












Click it and Unblock the Notifications