കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാരാട്ട് ഫൈസലിന്റെ നിർണായക നീക്കം; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറില്ല, സ്വതന്ത്രനായി മത്സരിക്കും

Google Oneindia Malayalam News

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു വിട്ടിനില്‍ക്കണമെന്ന സിപിഎം ആവശ്യം തള്ളി കാരാട്ട് ഫൈസല്‍. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച ഫൈസല്‍ വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ഫൈസല്‍ അനുകൂലികളുടെ യോഗം ചേരുകയാണ്. കുന്ദമംഗലം എംഎല്‍എ അഡ്വ. പിടിഎ റഹീമാണ് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

cpm

അതേസമയം, മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നേരത്തെ കാരാട്ട് ഫൈസലിനോട് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദമായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തി കൂടിയാണ് കാരാട്ട് ഫൈസല്‍.

നിലവില്‍ നഗരസഭയിലെ ഇടത് കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊടുവളളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനില്‍ ആണ് കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു നീക്കം. കാരാട്ട് ഫൈസലിനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഇടത് കേന്ദ്രങ്ങളില്‍ നിന്ന് തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം താമരശ്ശേരി ലോക്കല്‍ കമ്മിറ്റിയില്‍ കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായി.

തദ്ദേശ തിരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസൽ വേണ്ടെന്ന് സിപിഎം, മത്സരിപ്പിക്കാനുളള നീക്കം പാളിതദ്ദേശ തിരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസൽ വേണ്ടെന്ന് സിപിഎം, മത്സരിപ്പിക്കാനുളള നീക്കം പാളി

Recommended Video

cmsvideo
ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam

Kozhikode
English summary
Kozhikode: Karat Faisal has announced that he will run independently in the local elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X