കോഴിക്കോട്ട് നിന്ന് എടിഎം കാർഡും സിമ്മും മോഷ്ടിച്ച് മുങ്ങി; വൻ തുക പിൻവലിച്ചു; തെലങ്കാനയിലെത്തി പൊക്കി പോലീസ്
കോഴിക്കോട്: അന്തർ സംസ്ഥാന മോഷ്ടാവിനെ കോഴിക്കോട് ടൗൺ പോലീസ് തെലങ്കാനയിൽ നിന്ന് പിടികൂടി. ബാംഗ്ലൂർ ദേവനഹള്ളി നാഗത്താൻ സ്ട്രീറ്റിൽ നാഗരാജ് എന്നു വിളിക്കുന്ന രജത് കുമാറിനെയാണ് ടൗൺ പോലീസ് തെലങ്കാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോഴിക്കോട്ട് കമ്മത്ത് ലെയിൻ റോഡിലെ ഡോർമറ്ററിയിൽ താമസക്കാരനായ മലപ്പുറം സ്വദേശിയുടെ എ ടി എം കാർഡ്, മൊബൈൽ സിം എന്നിവ മോഷ്ടിച്ച പ്രതി, ആ സിം കാർഡ് തന്റെ ഫോണിൽ ഇടുകയും അങ്ങനെ ലഭിച്ച ഒ ടി പി ഉപയോഗിച്ച് അടുത്തുള്ള എ ടി എം കൗണ്ടറിൽ കയറി കാർഡിന്റെ പിൻ നമ്പർ മാറ്റുകയും ചെയ്തു.

അക്കൗണ്ടിൽ നിന്ന് വലിയ തുക ഇയാൾ പിൻവലിച്ചു. കവർച്ചയ്ക്ക് പിന്നാലെ ഇയാൾ നാടുവിടുകയും ചെയ്തു. പ്രതിയെ പിടികൂടിയത് എങ്ങനെയാണ് എന്ന് കേരള പോലീസ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.
പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
അന്തർ സംസ്ഥാന മോഷ്ടാവിനെ കോഴിക്കോട് ടൗൺ പോലീസ് തെലുങ്കാനയിൽ നിന്ന് പിടികൂടി. ബാംഗ്ലൂർ ദേവനഹള്ളി നാഗത്താൻ സ്ട്രീറ്റിൽ നാഗരാജ് എന്നു വിളിക്കുന്ന രജത് കുമാറിനെയാണ് ടൗൺ പോലീസ് തെലങ്കാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേഴിക്കോട്ട് കമ്മത്ത് ലെയിൻ റോഡിലെ ഡോർമറ്ററിയിൽ താമസക്കാരനായ മലപ്പുറം സ്വദേശിയുടെ എ ടി എം കാർഡ്, മൊബൈൽ സിം എന്നിവ മോഷ്ടിച്ച പ്രതി, ആ സിം കാർഡ് തന്റെ ഫോണിൽ ഇടുകയും അങ്ങനെ ലഭിച്ച ഒ ടി പി ഉപയോഗിച്ച് അടുത്തുള്ള എ ടി എം കൗണ്ടറിൽ കയറി കാർഡിന്റെ പിൻ നമ്പർ മാറ്റുകയും ചെയ്തു.
അക്കൗണ്ടിൽ ഉണ്ടായിരുന്ന വലിയ തുക വിവിധ രീതികളിൽ പിൻവലിക്കുകയും ഗോൾഡ് പർച്ചേയ്സ്, പെട്രോൾപമ്പ്, ലുഡോ ഗൈം , ഓൺലൈൻ പർച്ചേയ്സ് മുതലായവയ്ക്കായി വിനിയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം നടത്തിയ ശേഷം ഇയാൾ നാടുവിട്ടിരുന്നു. അനേഷണത്തിൽ ബാംഗ്ലൂരിലെ സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും ബാഗൽകോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലും റിപ്പോർട്ടായ ബ്ലാക്ക് ഫങ്കസ് എന്ന ഓൺലൈൻ തട്ടിപ്പ് കേസിൽ നേരത്തേ ഇയാൾ പ്രതിയായിരുന്നുവെന്ന് മനസ്സിലായി. കൂടാതെ, വിവിധ സംസ്ഥാനങ്ങളിൽ നിരവധി കുറ്റകൃത്യം നടത്തിയിട്ടുള്ള ആളാണെന്നും അറിയാൻ കഴിഞ്ഞു.
മോഷണത്തിലൂടെ ലഭിക്കുന്ന രേഖകൾ ഉപയോഗിച്ചും സ്വന്തം രേഖകൾ ഒരു സ്ഥലത്തും ഉപയോഗിക്കാതെയുമാണ് ഇയാൾ മോഷണങ്ങൾ നടത്തിവന്നത്. വ്യാജ സിം എടുക്കുന്നതിനും റൂം ബുക്ക് ചെയ്യുന്നതിനു പോലും ഇയാൾ വ്യാജ രേഖകൾ ആണ് ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ പ്രതിയെ കണ്ടെത്തുക ദുഷ്കരമായിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ നിർദ്ദേശപ്രകാരം ടൗൺ ഇൻസ്പക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർ മുഹമ്മദ് സിയാദ്, ഷാഫി.പി, ASI മുഹമദ് സബിർ , സി.പി. ഒമാരായ ഹരീഷ്, ജിതേന്ദ്രൻ, ബിനുരാജ്, വിനീത് രാജ് എന്നിവരടങ്ങിയ അന്വേഷണ സംഘം പ്രതിയെ തെലുങ്കാനയിലെ മഞ്ചേരിയാൽ എന്ന സ്ഥലത്തെ ഒരു ഹോട്ടലിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications