കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ടെ ഹോട്ടലുകള്‍ക്ക് വെച്ചുവിളമ്പി ബില്ലിടാന്‍ മാത്രമല്ല; വെറുതെ നല്‍കാനുമറിയാം

  • By Lekhaka
Google Oneindia Malayalam News

കോഴിക്കോട്: ഭക്ഷണം വെക്കാനും വിളമ്പാനും മിടുക്കരാണ് കോഴിക്കോട്ടുകാര്‍ . ജില്ലയിലെ ഹോട്ടലുകളും കേരളത്തിന്റെ രുചി കേന്ദ്രങ്ങളായി അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രുചിയുടെ കാര്യത്തില്‍ മാത്രമല്ല സേവനപാതയിലും തങ്ങള്‍ പുറകിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് ഓണേഴ്‌സ് അസ്സോസിയേഷന്‍(കെ.എച്ച്.ആര്‍.എ ). തീര്‍ത്തും നിശബ്ദമാണ് ഇവരുടെ സേവനം. രണ്ട് ആഴ്ചയിലേറെയായി ദുരിതബാധിതര്‍ക്കുള്ള അവശ്യസാധന സംഭരണ കേന്ദ്രങ്ങളില്‍ ഭക്ഷണമെത്തിച്ച് മാതൃകയാവാന്‍ കെ.എച്ച്.ആര്‍.എ ക്ക് സാധിച്ചു. ജില്ലാഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ കൂട്ടായ്മ കൂടെയുണ്ട്.

നാല് നേരത്തേക്കുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. പതിനായിരത്തിലധികം പേര്‍ക്ക് ഇതിനോടകം സ്വാദിഷ്ടമായ ഭക്ഷണം നല്‍കി കഴിഞ്ഞു. 3500 ല്‍ ആധികം പേര്‍ക്ക് ഒരു ദിവസം തന്നെ ഭക്ഷണം നല്‍കാനും ഇവര്‍ക്ക് സാധിച്ചു. സൗജന്യമാണെന്നു കരുതി ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലോ രുചിയിലോ ഒട്ടും കുറവ് തോന്നിയിട്ടില്ല എന്ന് വളണ്ടിയേഴ്‌സ് തന്നെ പറയുന്നു. സംഭരണ കേന്ദ്രങ്ങളിലേക്ക് വാഹനത്തില്‍ എത്തിക്കുന്ന ഭക്ഷണം ആവശ്യാനുസരണം വളണ്ടിയേഴ്‌സിനു കഴിക്കാം. ഈ വാഹനവും കെ.എച്ച്.ആര്‍.എ അംഗങ്ങളും വിവിധ സഹായങ്ങള്‍ക്കായി സംഭരണ കേന്ദ്രത്തില്‍ തന്നെ ഉണ്ടാവും എന്നത് മറ്റൊരു പ്രത്യേകതയാണ്. ഭക്ഷണം മാത്രമല്ല ദുരിതാശ്വാസ സഹായമായി വിവിധ സാധന സാമഗ്രികളും ഇവര്‍ നല്‍കിയിട്ടുണ്ട്.

kozhikodemap

പ്രളയകെടുതിയില്‍ വന്ന നാശനഷ്ടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. അതിലൊരു സഹായം ഞങ്ങളുടെ ഭാഗത്തു നിന്നും നല്‍കുകയാണ് ഈ പ്രവര്‍ത്തിയിലൂടെ ലക്ഷ്യവെക്കുന്നതെന്ന് എച്ച്.ആര്‍.എ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ പറഞ്ഞു. ദിവസേന 200-ഓളം വരുന്ന കുട്ടികള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ കഷ്ടപ്പെടുകയാണ്. അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കണമെന്ന ചിന്തയിലാണ് സൗജന്യമായി ഭക്ഷണം നല്‍കാം എന്ന തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പ് എത്ര ദിവസം നീണ്ടു പോയാലും വളണ്ടിയര്‍മാര്‍ക്കുള്ള ഭക്ഷണം തങ്ങള്‍ വിളമ്പുമെന്ന് സുഹൈല്‍ പറഞ്ഞു. രാജ്യത്തിനകത്തും പൂറത്തും നിന്ന് ദിനം പ്രതി എത്തുന്ന നൂറുകണക്കിന് ടണ്‍ സാധന സാമഗ്രികള്‍ സംഭരിച്ച് ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അത്താണിയാവുകയാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് ഉടമകളുടെ കൂട്ടായ്മ.

Kozhikode
English summary
Kozhikode; KHRA's service to flood affected people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X