കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് സ്ഥിതി രൂക്ഷം, കൊയിലാണ്ടിയും പേരാമ്പ്രയും കോവിഡ് ഭീതിയില്‍, ഡ്രൈവര്‍ക്ക് രോഗം!!

Google Oneindia Malayalam News

കൊയിലാണ്ടി: കോഴിക്കോട്ട് കോവിഡ് ഭീതി വര്‍ധിക്കുന്നു. പലയിടങ്ങളിലായി കോവിഡ് പടരുകയാണ്. കൊയിലാണ്ടിയില്‍ വയനാട്ടില്‍ നിന്ന് വാഴക്കുല കൊണ്ടുവന്ന ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി, കൊല്ലം മാര്‍ക്കറ്റുകളിലെ പത്ത് ചുമട്ടുതൊഴിലാളികലെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരോടാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടെയുള്ള കടകള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.

1

കൊയിലാണ്ടിയില്‍ സമൂഹ വ്യാപനം തടയാന്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍ശനമായ നിയമങ്ങളാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ജില്ലാ ഭരണകൂടവും ഇവരോടൊപ്പമുണ്ട്. ഹാര്‍ബറില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും പോലീസിനെ നിയോഗിക്കും. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെത്തുന്നവര്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ആര്‍ഡിഒ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Kerala കൊവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍ | Oneindia Malayala

ഹാര്‍ബറിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിര്‍ത്തിയിരിക്കുകയാണ്. മീന്‍കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കാാണ് തീരുമാനം. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഇതര സംസ്ഥാനത്ത് നിന്നും മത്സ്യവില്‍പ്പനയ്ക്കായി വരുന്ന വാഹനങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹാര്‍ബറിനും പുറത്തും മത്സ്യവില്‍പ്പന പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം.

അതേസമയം പേരാമ്പ്രയും കടുത്ത ആശങ്കയിലാണ്. കോവിഡ് സ്ഥിരീകരിച്ച വ്യക്തി പേരാമ്പ്ര ടൗണില്‍ എത്തിയതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. അയല്‍ ജില്ലയില്‍ കോവിഡ് ജോലിയില്‍ ഉണ്ടായിരുന്ന വ്യക്തി ടൗണിലെ ബാങ്കുകലിലും വ്യാപാര സ്ഥാപനങ്ങളിലും എത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസത്തെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. എരവട്ടൂര്‍ കനാല്‍മുക്കില്‍ നിന്ന് പേരാമ്പ്ര ടൗണിലേക്കും അവിടെ നിന്ന് കനാല്‍ മുക്കിലേക്കും പലതവണ വാഹനങ്ങളില്‍ യാത്ര ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Kozhikode
English summary
kozhikode: koyilandy in high alert after lorry driver confirmed covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X