കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോ; നടന്നത് ഗുരുതര ക്രമക്കേടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
കോഴിക്കോട്: കേഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി നിര്‍മാണ ക്രമക്കേടില്‍ ആര്‍ക്കിടെക്ട് ആര്‍ രമേശിനെതിരെയും, കെടിഡിഎഫ്‌സി മുന്‍ ചീഫ് എഞ്ചിനിയര്‍ എസ്ആര്‍ജെ നവകുമാറിനെയിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ്. ചെന്നൈ ഐഐടി സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ബസ് ടെര്‍മിനലിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തി വയ്ക്കണമെന്നും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കോംപ്ലക്‌സിന് ബലക്ഷയമുണ്ടെന്ന് കാണിച്ച് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനെ ശരിവെക്കുന്ന നിലയിലാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സെന്നാണ് വിജലന്‍സിന്റെ കണ്ടെത്തല്‍.

ബസ് ബേ സ്ഥിതി ചെയ്യുന്ന നിലയിലെ സ്‌ളാബിലും നിരവധി തൂണുകളിലും വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ കോണ്‍ക്രീറ്റ് സ്‌ളാബുകള്‍ക്ക് മതിയായ കട്ടിയില്ല, ഉപയോഗിച്ച കമ്പിയും യോജിച്ചതല്ല. ഇത്തരം പ്രശ്‌നങ്ങള്‍ വ്യക്തമായിരുന്നിട്ടും നിര്‍മാണത്തിന് സാങ്കേതിക അനുമതി എങ്ങനെ കൊടുത്തുവെന്നതില്‍ ആശങ്കയും നിലനില്‍ക്കുകയാണ്. സ്ട്രക്ചറല്‍ ഡ്രോയിംഗ് കാണാതെ സാങ്കേതിക അനുമതി കൊടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനമെന്നും അങ്ങനെയെങ്കില്‍ ഈ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടാകാമെന്നും വിജിയലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ ആര്‍ക്കിടെക്ട് ആര്‍.കെ രമേഷിനും കെടിഡിഎഫ്‌സിയുടെ അന്നത്തെ ചീഫ് എന്‍ജിനീയര്‍ എസ്ആര്‍ജെ നവകുമാറിനുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും ആര്‍കെ രമേഷിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്ട്രക്ചറല്‍ ഡിസൈന്‍ പരിശോധിച്ച കൊച്ചി ആസ്ഥാനമായ റൈറ്റ്‌സ് സെര്‍വ് എന്ന ഏജന്‍സിയെക്കുറിച്ചും അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തിയും ഉടന്‍ നിര്‍ത്തിവെക്കണമെന്നും റിപ്പോര്‍ട്ടില്‍ ശക്തമായി പറയുന്നു.
കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുളള സംഘം നാലു മാസത്തോളമെടുത്താണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയത്. അതേസമയം, ചെന്നൈ ഐഐടി റിപ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിക്കാനായി കെഎസ്ആര്‍ടിസിയുടെ നിര്‍ദ്ദേശമനുസരിച്ച് അഞ്ചംഗ വിധഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇതിനിടെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് വന്നത്. കെഎസ്ആര്‍ടിസി കോംപ്ലക്‌സിലെ കടകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ലക്ഷങ്ങള്‍ വാടക നല്‍കിയാണ് ഇവിടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പെട്ടെന്ന് ഒഴിഞ്ഞ് പോകാന്‍ പറയുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്നുമാണ് വ്യാപാരികള്‍ പറഞ്ഞത്. ഇതിനിടെ ഡിപ്പോ എങ്ങോട്ട് മാറ്റുമെന്ന ആശങ്കയും നിലവിലുണ്ട്. ആകെയുള്ളത് പാവങ്ങാട്ടെ സ്ഥലം മാത്രമാണ്. അത് കോഴിക്കോട് നഗരത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുമാണ്.












Click it and Unblock the Notifications