കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മേയര്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് വനിതാ നേതാവിനായി വാദം, ഒടുവില്‍ വാദിച്ചയാള്‍ക്ക് സീറ്റില്ല

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഒരു പുതുമുഖ വനിതാ നേതാവ് വരണമെന്ന് ഒരു നേതാവിന് വലിയ മോഹം. ആ വനിതാ നേതാവിനായി വലിയ ക്യാമ്പയിനിംഗും നടത്തി. ജില്ലാ നേതാവ് ഓടി നടന്നതൊക്കെ വെറുതെയായി. സ്വന്തം ഭാരവാഹിത്വം തന്നെയാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. മേയറാകാന്‍ മോഹിച്ച് നടന്ന വനിതാ നേതാവിന് സീറ്റ് പോലും പാര്‍ട്ടി നല്‍കിയതില്ല. കുറച്ചുകാലം മറ്റൊരു ജില്ലയിലായിരുന്നു ഈ വനിതാ നേതാവ്.

1

ഇവര്‍ നഗരത്തില്‍ അടുത്തിടെ തിരിച്ചെത്തിയിരുന്നു. അതിന് ശേഷമാണ് മേയര്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ജില്ലയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമായിരുന്നു.ആ സമയത്ത് ഡിസിസി ഓഫീസിലെ എല്ലാ വേദികളിലും ഇവര്‍ ഹാജരുണ്ടായിരുന്നു. എല്ലാ നേതാക്കളെയും കൈകൂപ്പി തൊഴുത് സോപ്പിടുന്നതായിരുന്നു എല്ലാ ചടങ്ങിലെയും പ്രധാന കോമഡി. ഇവിടം കൊണ്ടും ലോബിയിംഗ് തീര്‍ന്നില്ല. ജില്ലാ കമ്മിറ്റിയിലെ കോണ്‍ഗ്രസ് ഭാരവാഹിയെ കൂടെ കൂട്ടി വന്‍ നീക്കങ്ങള്‍ തന്നെ നടത്തി.

വനിതാ സ്ഥാനാര്‍ത്ഥിയുടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുണ്ടെന്ന് കാണിച്ചാണ് വന്‍ പ്രചാരണം നടത്തിയത്. അതിന് പുറമേ ഭാരവാഹിയുടെ തന്നെ സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി വരെ ഈ വനിതയെ അവതരിപ്പിച്ചു. സ്വന്തം സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ മാത്രം പോര എന്നായി പിന്നീടുള്ള അവസ്ഥ. ഇതേ പദവി ലക്ഷ്യമിട്ട മറ്റ് ചിലരെ തോല്‍പ്പിക്കുക കൂടിയാണ് അടുത്ത പ്ലാനില്‍ കണ്ടിരുന്നത്. അതും കടുത്ത എതിരാളികളായ സിപിഎമ്മുമായി ചര്‍ച്ചകള്‍ നടത്തി ചില കാര്യങ്ങളും പറഞ്ഞ് ഉറപ്പിച്ചു.

അതേസമയം കോണ്‍ഗ്രസ് നേതൃത്വം ഈ നീക്കങ്ങളൊക്കെ നേരത്തെ അറിഞ്ഞിരുന്നു. മേയറെ അവതരിപ്പിക്കല്‍ ആദ്യം തമാശയായി കണ്ടിരുന്ന കോണ്‍ഗ്രസ്, സിപിഎമ്മുമായി ചര്‍ച്ച നടത്തിയതോടെ കാര്യങ്ങളെ ഗൗരവമായി കാണാന്‍ തുടങ്ങി. വൈകാതെ തന്നെ ജില്ലാ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഷനും കിട്ടി. മേയര്‍ സ്ഥാനം മോഹിച്ച് വന്ന വനിതാ നേതാവിന് സീറ്റ് പോലും നല്‍കിയില്ല. മേയര്‍ മോഹം നടന്നില്ലെങ്കിലും, കോഴിക്കോട് നോര്‍ത്ത് നിയമസഭാ മണ്ഡലത്തില്‍ സീറ്റ് ഒപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.

Kozhikode
English summary
kozhikode: lobbying for mayor post in congress, two leaders avoided from candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X