കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുണ്ടായിസം അവസാനിപ്പിക്കുന്നതാണ് പോലീസിന് നല്ലത്, ഇല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും: പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. പോലീസിനെ അഴിച്ചു വിട്ട് യു.ഡി.എഫ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് പികെ ഫിറോസ് പറഞ്ഞു. വോട്ടെണ്ണല്‍ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് പികെ ഫിറോസിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് പികെ ഫിറോസ് വിമര്‍ശനം ഉന്നയിച്ചത്.

pk firos

നാദാപുരം തെരുവന്‍പറമ്പില്‍ തെരഞ്ഞെടുപ്പ് ദിവസം പോലീസ് മനപ്പൂര്‍വം പ്രകോപനമുണ്ടാക്കുകയും ആറു യൂത്ത് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ. ഹാരിസിന്റെ നേതൃത്വത്തില്‍ നേതാക്കളെത്തി പ്രവര്‍ത്തകരെ സമാധാനിപ്പിച്ച് തിരിച്ചയച്ചത് കൊണ്ടാണ് വലിയൊരു സംഘര്‍ഷം ഒഴിവായതെന്ന് പികെ ഫിറോസ് പറഞ്ഞു.

ഈ ഗുണ്ടായിസം അവസാനിപ്പിക്കുന്നതാണ് പോലീസിന് നല്ലത്. സി.പി.എമ്മിന്റെ നിര്‍ദ്ധേശമനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും പികെ ഫിറോസ് മുന്നറിയിപ്പ് നല്‍കി. നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസെടുത്ത് ജയിലിലടച്ചാല്‍ തീര്‍ന്നു പോകുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്. പോലീസേമാന്‍മാര്‍ അതോര്‍ക്കുന്നത് നന്ന്- പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം..

പോലീസിനെ അഴിച്ചു വിട്ട് യു.ഡി.എഫ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നാദാപുരം തെരുവന്‍പറമ്പില്‍ തെരഞ്ഞെടുപ്പ് ദിവസം പോലീസ് മനപ്പൂര്‍വം പ്രകോപനമുണ്ടാക്കുകയും ആറു യൂത്ത് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ. ഹാരിസിന്റെ നേതൃത്വത്തില്‍ നേതാക്കളെത്തി പ്രവര്‍ത്തകരെ സമാധാനിപ്പിച്ച് തിരിച്ചയച്ചത് കൊണ്ടാണ് വലിയൊരു സംഘര്‍ഷം ഒഴിവായത്.

നേതാക്കളുടെ സമയോചിത ഇടപെടലിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ കൂടി കേസില്‍ പ്രതി ചേര്‍ക്കുകയാണ് പോലീസ് ചെയ്തത്. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി.വി.എം നജ്മയുടെ ചീഫ് ഏജന്റ് കൂടിയായ ഇ. ഹാരിസിനെ കൗണ്ടിംഗ് സ്റ്റേഷനില്‍ വെച്ച് ഇന്നലെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തെരഞ്ഞെടുപ്പ് ദിവസം പ്രകോപനമുണ്ടാക്കിയത് പോലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലും സംഘര്‍ഷമുണ്ടാക്കാനാണ് പോലീസ് ശ്രമിച്ചത്.

ഈ ഗുണ്ടായിസം അവസാനിപ്പിക്കുന്നതാണ് പോലീസിന് നല്ലത്. സി.പി.എമ്മിന്റെ നിര്‍ദ്ധേശമനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസെടുത്ത് ജയിലിലടച്ചാല്‍ തീര്‍ന്നു പോകുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്. പോലീസേമാന്‍മാര്‍ അതോര്‍ക്കുന്നത് നന്ന്.

Kozhikode
English summary
Kozhikode Local Body Election: PK Firos criticize state government and police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X