Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; കോഴിക്കോട് 10 പേർ കൂടി അറസ്റ്റിൽ, 10 പേർ കരുതൽ തടങ്കലിലും....

വടകര: മഹാരാജാസ് കോളേജ് സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തുടനീളം നടക്കുന്ന പോലീസ് തേർവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് അനുമതിയില്ലാതെ കഴിഞ്ഞ ദിവസം വടകരയിൽ പ്രകടനം നടത്തിയതിന് പത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി.

ഇരിങ്ങൽ കോട്ടക്കൽ ഉതിരുമ്മൽ ഷാഫി(27),പയ്യോളി പള്ളിക്കര അയ്യാറ്റിൽ ഷംസീർ(31),പയ്യോളി പെരുമാൾ പുരം പഴയംകുളം യൂസഫ്(32),കൊയിലാണ്ടി കടലൂർ മുത്താച്ചി കണ്ടി സക്കറിയ(35),പയ്യോളി കാപ്പിവേലി ജലീൽ(38),അഴിയൂർ അമ്പലത്തും കണ്ടി സൈനുദീൻ(35),കുന്നുമ്മക്കര നടുക്കണ്ടിയിൽ ഹംസ ഹാജി(60),മേപ്പയിൽ വലിയ പറമ്പത്ത് റസാക്ക് മാക്കൂൽ(47),പുതുപ്പണം മേക്കളത്തിൽ യൂനസ്(30),പുതുപ്പണം കോമത്ത് റഫീഖ്(32)എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

SDPI

ഈ കേസിൽ കഴിഞ്ഞ ദിവസം ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും,ഗതാഗതം തടസ്സപ്പെടുത്തിയതിനും മുന്നൂറോളം പേർക്കെതിരെയാണ് കേസ്സെടുത്തത്. തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് നടക്കുമെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+