കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഞ്ചാവ് വിൽപ്പനയ്ക്കിടയിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ; റെയിഡ് രഹസ്യ വിവരത്തെ തുടർന്ന്...

  • By Desk
Google Oneindia Malayalam News

വടകര: വിൽപ്പനയ്ക്കിടയിൽ കഞ്ചാവുമായി മധ്യ വയസ്കൻ അറസ്റ്റിൽ. റെയിഡ് റൂറൽൽ എസ്.പി.യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി മധ്യ വയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.തൃശൂർ മുകുന്ദപുരം മത്തത്തൂർ കറുത്തേടത്ത് ദിനേശനാണ്(55)കഞ്ചാവ് വിൽപ്പനയ്ക്കിടയിൽ അറസ്റ്റിലായത്.

ഇന്നലെ വൈകീട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ശ്രീമണി ടൂറിസ്റ്റ് ഹോമിന് സമീപം വെച്ചാണ് റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടി കൂടിയത്. 100 ഗ്രാമിന്റെ പാക്കറ്റുകളിലാക്കിയാണ് മൊത്ത വിൽപ്പന. ഇതിനു 3000 രൂപയാണ് ഒരു പാക്കറ്റിന്‌ ഈടാക്കുന്നത്.

police seized ganja

മലപ്പുറം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയയിലെ കണ്ണിയാണ് പ്രതി.തമിഴ്നാട്ടിലെ തേനി,കമ്പം എന്നിവിടങ്ങളിൽ നിന്നാണ് പ്രതി കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.സ്‌ക്വാഡിൽ നാർക്കോട്ടിക് ഡി.വൈ.എസ്.പി അശ്വിൻ കുമാർ,വടകര സി.ഐ.ടി.മധുസൂദനൻ നായർ,എ.എസ്.ഐ.മാരായ എം.പി.ഗംഗാധരൻ,കെ.പി.രാജീവൻ,സീനിയർ സി.പി.ഒ കെ.യൂസഫ്, സിപിഒ മാരായ ഷാജി,പ്രദീപൻ എന്നിവർ ഉണ്ടായിരുന്നു.

Kozhikode
English summary
Kozhikode Local News; 55 years old man arrested for ganja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X