കോഴിക്കോട് ജില്ലയില്‍ 267 ക്യാമ്പുകള്‍; 6800 കുടുംബങ്ങള്‍, സൈന്യത്തെ രക്ഷാപ്രവർത്തനത്തിന് എത്തിക്കാൻ 17 കെഎസ്ആർടിസി ബസുകൾ!
കോഴിക്കോട്: ജില്ലയില്‍ നാല് താലൂക്കുകളിലെ 90 വില്ലേജുകളിലായി 267 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 6800 കുടുംബങ്ങളില്‍ നിന്നുള്ള 23951 ആളുകളുണ്ട്. കോഴിക്കോട് താലൂക്കില്‍ 37 വില്ലേജുകളിലായി നിലവില്‍ 160 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 3978 കുടുംബങ്ങളില്‍ നിന്നും 13519 പേരാണ് താമസിക്കുന്നത്. കൊയിലാണ്ടി താലൂക്കില്‍ 26 വില്ലേജുകളിലായി 47 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 1152 കുടുംബങ്ങളില്‍ നിന്നായി 3718 ആളുകള്‍ താമസിക്കുന്നുണ്ട്.
വടകര താലൂക്കില്‍ 13 വില്ലേജുകളിലായി 26 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 585 കുടുംബങ്ങളില്‍ നിന്നും 2994 പേര്‍ താമസിക്കുന്നു. താമരശ്ശേരി താലൂക്കില്‍ 14 വില്ലേജില്‍ 34 കേന്ദ്രങ്ങളിലായി 1085 കുടുംബങ്ങള്‍ താമസിക്കുന്നു. 3720 പേരാണ് ഇവിടെ താമസിക്കുന്നത്. ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം, ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവ ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവരെ ക്യാമ്പുകളില്‍ എത്തിക്കാ നായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ച് വരികയാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുന്നതിന് 17 കെ എസ് ആര്‍ ടി സി ബസ്സുകള്‍ അനുവദിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന റൂട്ടുകളില്‍ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുമെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications