കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനോനില തെറ്റി കുതിരവട്ടം ആശുപത്രിയില്‍ കുടുങ്ങിയ യുവതിയുടെ കുടുംബത്തെ കണ്ടെത്തി; യുവതി വീട്ടിലേക്കു മടങ്ങി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മനോനിലതെറ്റി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയായ യുവതിയുടെ ബന്ധുക്കളെ ഒടുവില്‍ കണ്ടെത്തി. തമിഴ്‌നാട് ചിദംബരം സ്വദേശി മീനാക്ഷിയെയാണ് പൊതുപ്രവര്‍ത്തകന്‍ എം. ശിവന്റെ സഹായത്തോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതര്‍ ബന്ധുക്കളുടെ കരങ്ങളിലെത്തിച്ചത്.

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അലഞ്ഞുതിരിഞ്ഞ മീനാക്ഷിയെ വനിതാ പോലീസുകാരാണ് കഴിഞ്ഞ ഫെബ്രുവരി 12ന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. യുവതി ഗര്‍ഭിണിയാണെന്ന് ചികിത്സയ്ക്കിടെ ബോധ്യപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണമായി. തമിഴ്‌നാട് ചിദംബരം സ്വദേശിയാണെന്നു മനസിലായതിനെ തുടര്‍ന്ന് തമിഴ്‌നാട് പോലീസ് ഹെഡ് ക്വോട്ടേഴ്‌സുമായി ബന്ധപ്പെട്ടു വിവരം കൈമാരുകയായിരുന്നു.

Government Mental Health Center

പോലീസ് നടത്തിയ അന്വേഷണത്തില്‍ അണ്ണാമലൈ യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള മീനാക്ഷിയുടെ വീടും ബന്ധുക്കളെയും കണ്ടെത്തി. എന്നാല്‍ തളര്‍ന്നു കിടപ്പിലായ മാതാപിതാക്കള്‍ക്ക് കോഴിക്കോടു നിന്നും മകളെ തിരിച്ചു കൊണ്ടു പോകാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ വന്നു പോകാനുള്ള ധനസഹായം നല്‍കാമെന്ന് അറിയിച്ചതോടെ അച്ഛന്റെ സഹോദരന്‍ പനീര്‍ശെല്‍വം കോഴിക്കോട് എത്തി മീനാക്ഷിയുമായി മടങ്ങുകയായിരു.

മീനാക്ഷിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് രിച്ചിരുു. ബിരുധ വിദ്യാര്‍ത്ഥിനിയായ ഒരു മകള്‍ മാത്രമാണുള്ളത്. മാനസികവെല്ലുവിളി നേരിട്ടതിനെ തുടര്‍ന്ന് ഒരിക്കല്‍ ഡല്‍ഹിയില്‍ എത്തിപ്പെട്ട ഇവരെ അധികൃതര്‍ നാട്ടിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും കാണാതായത്. ഏഴു മാസം ഗര്‍ഭിണിയായ ഇവര്‍ക്ക് മരുന്നും പണവും തുടര്‍ ചികിത്സക്കുള്ള നിര്‍ദ്ദേശവും നല്‍കിയാണ് ബന്ധുവിനോടൊപ്പം ആശുപത്രി അധികൃതര്‍ മടക്കി അയച്ചത്.

Kozhikode
English summary
Kozhikode Local News abut abnormal woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X