കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അക്രമം അഴിച്ചു വിട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയില്ല: കോളേജിലേക്ക് എബിവിപി മാര്‍ച്ച്

  • By Desk
Google Oneindia Malayalam News

വടകര: സഹകരണ കോളേജിൽ അക്രമം അഴിച്ചു വിട്ട എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്ത കോളേജ് മാനേജ് മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് എ.ബി.വി.പി യുടെ നേതൃത്വത്തിൽ കുരിക്കിലാട് സഹകരണ കോളേജിലേക്ക് വിദ്യാർത്ഥി മാർച്ച് നടത്തി. മറ്റു വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ സംഘടന പ്രവര്‍ത്തനം സ്വാതന്ത്ര്യം അനുവദിക്കാതെ എസ് എഫ് ഐ, നടത്തുന്ന അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന് മാർച്ച് ഉൽഘാടനം ചെയ്തു കൊണ്ട് എ ബി വി പി സംസ്ഥാന വക്താവ് വി മധുപ്രസാദ് പറഞ്ഞു. സദാനന്ദന്‍ ആയാടത്തിൽ അധ്യക്ഷത വഹിച്ചു. മോഹനന്‍ കുന്നമ്പത്ത്, എം പ്രദീപന്‍, പി എം അശോകന്‍, ശ്രീധരന്‍ മടപ്പള്ളി, എ കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

മോഡല്‍ പോളി ടെക്‌നിക്ക് കോളജ് പരിസരത്ത് ബിജെപി പ്രവര്‍ത്തകനു നേരെ അക്രമം. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനു (25) നേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം പോളിടെക്‌നിക്കിലെ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്കു മര്‍ദനമേറ്റിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു.

abvpprotest-

നിര്‍മാണ തൊഴിലാളിയായ ഹരിപ്രസാദ് ഇന്നലെ രാവിലെ ജോലിക്കായി പോകുമ്പോഴാണ് അക്രമികളെത്തി വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുന്നത്. ഇദ്ദേഹത്തിന്റെ കെഎല്‍18 എം 4949 പള്‍സര്‍ ബൈക്ക് അടിച്ചുതകര്‍ത്തു.
കാലിനു മുറിവേറ്റ ഹരിപ്രസാദ് ചികിത്സ തേടി. സംഭവത്തിനു ശേഷം അക്രമികള്‍ ഓടിരക്ഷപ്പെട്ടു. വടകര പൊലിസ് സ്ഥലത്തെത്തി. അക്രമം സംബന്ധിച്ച് ഹരിപ്രസാദ് നല്‍കിയ പരാതിയില്‍ കേസെടുത്തു.

Kozhikode
English summary
Kozhikode Local News about abvp march.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X