കെഎസ്ആര്‍ടിസി പരിഷ്‌കരണം തുടരുന്നു: മലപ്പുറത്തുനിന്ന് അഞ്ച് ലോഫ്‌ളോര്‍ എസി കോഴിക്കോട്ടേക്ക് മാറ്റി
Recommended Video

കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണത്തിന്റെ ഭാഗമായി മലപ്പുറത്തുനിന്ന് മാറ്റിയ എസി ലോഫ്‌ളോര്‍ ബസുകള്‍ കോഴിക്കോട്ടുനിന്ന് സര്‍വിസ് ആരംഭിച്ചു. കോഴിക്കോട്ടുനിന്ന് മലപ്പുറത്തുപോയി പെരിന്തല്‍മണ്ണ, പട്ടാമ്പി, ഷൊര്‍ണൂര്‍, തൃശൂര്‍ വഴിയാണ് ഇവ നെടുമ്പാശേരിയിലേക്ക് സര്‍വിസ് നടത്തുന്നത്. അഞ്ച് ഷെഡ്യൂളുകളാണ് കോഴിക്കോട്ടുനിന്ന് മലപ്പുറം വഴി നെടുമ്പാശേരിയിലേക്ക് ഉണ്ടാവുക. എല്ലാ ബസുകളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ക്കൂടി കയറിയായിരിക്കും സര്‍വിസ് നടത്തുക.
ഓപ്പറേഷന്‍ കോഴിക്കോട്ടേക്ക് മാറ്റിയതോടെ മലപ്പുറത്ത് ജോലി ചെയ്തിരുന്ന 18 ജീവനക്കാരെയും ഇതോടൊപ്പം മാറ്റിയിട്ടുണ്ട്. പുലര്‍ച്ചെ 4.15, 4.45, 5.00, 7.30, 9.45, വൈകിട്ട് 3.00, 6.00, 7.45 എന്നീ സമയങ്ങളിലാണ് മലപ്പുറത്തുനിന്ന് ബസ് നെടുമ്പാശേരിയിലേക്ക് പോയിരുന്നത്. വൈകുന്നേരം ആറിന്റെ വണ്ടി ഒരാഴ്ച മുന്‍പ് മലപ്പുറത്തെ സര്‍വിസ് അവസാനിപ്പിച്ചിരുന്നു. പുലര്‍ച്ചെ 5, രാത്രി 7.45 സര്‍വിസുകളും നിര്‍ത്തി. ഇനി പുലര്‍ച്ചെ 4.15, 4.45, രാവിലെ 7.30, 9.45, വൈകുന്നേരം 3 മണി എന്നിങ്ങനെ സമയങ്ങളിലായിരിക്കും ലോഫ്‌ളോര്‍ ബസ് മലപ്പുറത്ത് എത്തുക.

മുന്‍പ് ചില മലപ്പുറം-നെടുമ്പാശേരി സര്‍വിസുകള്‍ നെടുമ്പാശേരിയില്‍നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് മടങ്ങിയിരുന്നു. ഇനി അഞ്ചെണ്ണവും മലപ്പുറത്ത് എത്തിയ ശേഷം മാത്രമായിരിക്കും കോഴിക്കോട്ടേക്ക് തിരിക്കു. ഓണ്‍ലൈന്‍ റിസര്‍വേഷനും തുടരും.












Click it and Unblock the Notifications