കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേളം പെരുവയലിലെ ഫാമില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം മൃഗങ്ങളെ രക്ഷപ്പെടുത്തിയത് അതിസാഹിസകമായി

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ അകപ്പെട്ട മൃഗങ്ങളെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത് അതിസാഹിസകമായി. വേളം പെരുവയല്‍ സ്വദേശി മടക്ക് മലയില്‍ അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതിയുള്ള ഫാമിലാണ് വെള്ളം കയറിയത്.

രാവിലെ 10 മണിയോടെ സ്ഥലത്തെത്തിയ ഫയര്‍ ആന്റ് റസ്‌ക്യു സംഘം അതിഹാസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് മൃഗങ്ങളെ പുറത്തെത്തിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ ഫയര്‍മാന്‍മാരുടെ യൂണിഫോം കീറി പോയി. രണ്ട് ഒട്ടകം ഉള്‍പ്പെടെ നിരവധി മൃഗങ്ങളേയും പക്ഷികളെയും രക്ഷപ്പെടുത്തി. ഫാമിന് സമീപത്തെ അഞ്ച് കുടുംബങ്ങളേയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ( ഒട്ടകം -2 പശു- 60, ആട് -40 , താറാവ് - 50 , പോത്ത് -10, കരിം കോഴി -1000, )

news

നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വാസത്ത്,് ലീഡിംഗ് ഫയര്‍മാന്‍ വി രാംദാസ്, ഷൈനേഷ് മെകേരി, ബവീഷ് ടി, ലിഗേഷ് , ഷൈജു, ശ്രീജില്‍, ഷാഗില്‍ ചന്ദ്രന്‍, രഞ്ജിത്ത്, പ്രിയേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Kozhikode
English summary
Kozhikode Local News about animals rescued from farm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X