Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമഴയത്ത് പട്ടാളം ഇറങ്ങി, കുശലം പറഞ്ഞ് ചങ്ങാതി കൂട്ടമായി കുട്ടികളുടെ സ്വാതന്ത്ര്യ ദിന ആഘോഷം

നാദാപുരം: കനത്തു പെയ്ത മഴ റോഡുകള്‍ തോടായി വെള്ളം കയറിയതോടെ എങ്ങും ഭീതിയില്‍, എന്നാല്‍ ഇതൊന്നും സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ആവേശം ഒട്ടും തണുപ്പിച്ചില്ല .കുട്ടികളും അവരോടൊപ്പം പട്ടാളവും ഇറങ്ങി.

പേരുമഴയത്ത് അവര്‍ ചങ്ങാതികൂട്ടമായി മൂവര്‍ണ്ണ പതാക അവര്‍ വാനിലുയര്‍ത്തി.കല്ലാച്ചി പ്രോവിഡന്‍സ് സ്കൂളിലാണ് സ്വാതന്ത്ര്യ ദിന ആഘോഷം വിദ്യര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായത്. സംസ്ഥാത്തെ രണ്ടാമത്തെ ബി സ് ഫ് കേന്ദ്രമായ അരീക്കര കുന്നില്‍ നിന്നുമാണ് അതിര്‍ത്തി രക്ഷാസേന അംഗങ്ങള്‍ കുട്ടികളോടൊപ്പം സ്വതന്ത്ര ദിന ആഘോഷിച്ചത്.

news

ഇന്‍സ്പെക്ടര്‍ സോമകുമാറിനോടപ്പം ബി സ് ഫ് ഭടന്‍മാരായ രാജസ്ഥാനില്‍ നിന്നുള്ള വിനോദ് കുമാര്‍,ആന്ധ്രയില്‍ നിന്നുള്ള നരസിംഹ റാവു,പഞ്ചാബില്‍ നിന്നുള്ള കമല്‍ജിത്ത് സിംഗ്,തമിഴ്നാടില്‍ നിന്നുള്ള മുരുകേഷ്,തിരുവനന്തപുരം സ്വദേശി പ്രവീണ്‍ തുടങ്ങിയവരാണ് കുട്ടികള്‍ക്ക് രാഷ്ട്ര ബോധം പകര്‍ന്നത്.

പരിപാടിയില്‍ പി ടി എ പ്രസിഡന്റ് കെ കെ ശ്രീജിത്ത്‌ അധ്യക്ഷനായി.സ്കൂള്‍ മാനേജര്‍ വിനോദന്‍, അഡ്മിനിസ്റ്റേര്‍ ബാലകൃഷ്ണന്‍, പ്രധാന അധ്യാപിക ബീന,പി ടി എ വൈസ് പ്രസിഡന്റ് മനോജ്‌ എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+