കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയാളി പെണ്‍കുട്ടിയുമായുള്ള അടുപ്പം കൊലപാതകത്തിലെത്തി; അസം സ്വദേശി പിടിയില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് അസം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എട്ടു വര്‍ഷത്തിനു ശേഷം പിടിയില്‍. അസമിലെ ചാബോല്‍ താലൂക്കിലെ ഏനൂര്‍ റഹ്മാന്‍ (20) കൊല്ലപ്പെട്ട കേസിലാണ് അസം കൊക്രാജാര്‍ ജില്ലയിലെ ബിലാസിപ്പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഷഹ്നൂര്‍ അലി (22) യെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം (എച്ച്എച്ച്ഡെബ്യു-3) ഡിറ്റക്ടീവ് ഇന്‍സ്പക്ടര്‍ എം.വി. അനില്‍കുമാറും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ബിലാസിപ്പാറ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

 രണ്ട് പേര്‍ നേരത്തെ പിടിയില്‍

രണ്ട് പേര്‍ നേരത്തെ പിടിയില്‍


കേസില്‍ 2016 മാര്‍ച്ചില്‍ മലപ്പുറം ജില്ലയിലെ വാഴയൂര്‍ നടുവങ്ങോട്ടുമല കാരേങ്ങല്‍ വീട്ടില്‍ ഷിഹാബുദ്ധീന്‍ (33), ആസാമിലെ ദുബ്‌റി ജില്ലക്കാരനായ ജലിബര്‍ ഹഖ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ പിടികൂടിയിരുന്നു.
2010 ഫെബ്രുവരി രണ്ടിനാണു കേസിനാസ്പദമായ സംഭവം. ഷിഹാബുദ്ധീന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ഏനൂര്‍ റഹ്മാനുള്ള അടുപ്പമാണു കൊലപാതകത്തില്‍ കലാശിച്ചത്. വാഴയൂര്‍, ചണ്ണയില്‍ മൂലോട്ടല്‍ പുറായിലെ ചെങ്കല്‍ ക്വാറിയിലായിരുന്നു ഏനൂര്‍റഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുണ്ടിട്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാലുകളും കൈകളും മുണ്ടുകൊണ്ടു കെട്ടിയ നിലയിലായിരുു മൃതദേഹം കണ്ടെത്തിയത്. വാഴക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് രണ്ടുമാസത്തിനു ശേഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ഏനൂറിന്റെ അടുപ്പം ശിഹാബുദ്ദീന് ഇഷ്ടപ്പെട്ടില്ല

ഏനൂറിന്റെ അടുപ്പം ശിഹാബുദ്ദീന് ഇഷ്ടപ്പെട്ടില്ല


18 വയസ് പ്രായമുള്ളപ്പോഴാണു ഏനൂര്‍ റഹ്മാന്‍ എന്ന അസം സ്വദേശി കേരളത്തില്‍ ജോലി തേടിയെത്തിയത്. മലപ്പുറത്തെ ചെങ്കല്‍ ക്വാറിയിലും മറ്റുമായി റഹ്മാന്‍ ജോലി ചെയ്തുവരികയായിരുന്നു. വിവിധ ക്വാറികളിലായി ജോലി ചെയ്തിരുന്ന റഹ്മാന്‍ എല്ലാവരുമായും സൗഹൃദത്തിലായി. കഠിനാധ്വാനം ചെയ്യുതിനാല്‍ ക്വാറി നടത്തിപ്പുകാര്‍ക്കും റഹ്മാനെ ഏറെ ഇഷ്ടമായിരുന്നു. അതിനിടെ റഹ്മാന്‍ സമീപത്തെ ഒരു വീട്ടിലെ നിത്യ സന്ദര്‍ശകനായി. ഇവിടെയുള്ള പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. ഈ വിവരം പെണ്‍കുട്ടിയുടെ ബന്ധുവായ ഷിഹാബുദ്ധീന്‍ അറിഞ്ഞു. ഷിഹാബുദ്ധീന്‍ മറ്റൊരു ക്വാറിയിലെ തൊഴിലാളിയാണ്. ഷിഹാബുദ്ധീനുമായി ആസാംസ്വദേശിയായ ജലിബര്‍ ഹഖിനു പരിചയമുണ്ടായിരുന്നു. ബന്ധുവായ പെണ്‍കുട്ടിയും അസം സ്വദേശിയായ റഹ്മാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഷിഹാബുദ്ധീന്‍ ജലിബറിനെ അറിയിച്ചു. തുടര്‍ന്ന് ജലിബര്‍ ഈ വിഷയം റഹ്മാനോട് സംസാരിച്ചു താക്കീത് ചെയ്തു. എന്നാല്‍ റഹ്മാന്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. വീണ്ടും പെണ്‍കുട്ടിയുടെ വീട്ടില്‍ റഹ്മാന്‍ നിത്യസന്ദര്‍ശകനായി. ഇതേതുടര്‍ന്ന് ഷിഹാബുദ്ധീന്‍ റഹ്മാനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

 ബൈക്കില്‍കൊണ്ടുപോയി തോര്‍ത്തുകൊണ്ടു കഴുത്തുമുറുക്കി

ബൈക്കില്‍കൊണ്ടുപോയി തോര്‍ത്തുകൊണ്ടു കഴുത്തുമുറുക്കി

ശിഹാബുദ്ദീന്‍ ജലിബറിന്റെ സഹായം തേടി. തുടര്‍ന്ന് ജലിബര്‍ ഷഹ്നൂര്‍ അലിയേയും ഷിഹാബുദ്ധീന്‍ തന്റെ സുഹൃത്തായ ഡ്രൈവറേയും കൂട്ടി റഹ്മാനെ കൊലപ്പെടുത്താന്‍ പദ്ധതിയൊരുക്കി. 2010 ജനുവരി 31ന് പുലര്‍ച്ചെ മൂന്നിനു റഹ്മാനെ ജോലി സ്ഥലത്തു നിന്നും ജലിബറും സുഹൃത്തായ അസം സ്വദേശിയും കൂടി ബൈക്കില്‍ മൂലോട്ടിന്‍ പുറയായിലെ ചെങ്കല്‍ ക്വാറിയിലെത്തിച്ചു. ബൈക്കില്‍ നിന്നിറങ്ങിയ റഹ്മാനെ ഷിഹാബുദ്ധീന്‍ പിറകില്‍ നിന്നും പിടിച്ചു വച്ചു. ഷിഹാബുദ്ധീന്റെ സുഹൃത്ത് തോര്‍ത്തുകൊണ്ടു റഹ്മാന്റെ കൈയും വായും കെട്ടുകയും ജലിബര്‍ രണ്ടു കാലുകളും തോര്‍ത്തുമുണ്ടുകൊണ്ടു കെട്ടുകയും ചെയ്തു. താഴെ വീഴ്ത്തിയ റഹ്മാന്റെ കഴുത്തില്‍ ഷിഹാബുദ്ധീന്‍ തോര്‍ത്തുമുണ്ട്‌കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ക്വാറിയിലേക്ക് മൃതദേഹം വലിച്ചിടുകയും അതിനു മുകളില്‍ ക്വാറിയില്‍ നിന്നും നീക്കം ചെയ്ത മണ്ണിട്ടു മൂടുകയുമായിരുന്നു. തെളിയിക്കപ്പെടാത്ത കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ക്രൈംബ്രാഞ്ച് എഡിജിപിയായിരു എസ്. അനന്തകൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു റഹ്മാന്‍ വധക്കേസ് വീണ്ടും അന്വേഷിച്ചത്. നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ജലിബര്‍ സംശയനിഴലിലായത്. തുടര്‍ന്നു ജലിബറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

 ഉരുള്‍പൊട്ടലിനെ അതിജീവിച്ച് പൊലീസ് സംഘം

ഉരുള്‍പൊട്ടലിനെ അതിജീവിച്ച് പൊലീസ് സംഘം

അതിസാഹസികമായാണ് പൊലീസുകാര്‍ അസമില്‍നിന്ന് പ്രതികളെ പിടികൂടിയത്. രണ്ടുവര്‍ഷം മുമ്പ് കേസിലെ രണ്ടു പ്രധാന പ്രതികളെ പിടൂകൂടിയതോടെയാണ് അസം സ്വദേശിയായ ഷഹ്നൂര്‍ അലി (22)യുടെ പങ്ക് ക്രൈംബ്രാഞ്ചിന് വ്യക്തമായത്. അന്നു മുതല്‍ ഷഹ്നൂറിനായി അന്വേഷണം ആരംഭിച്ചിരുന്നു. തമിഴ്നാട്ടിലും മറ്റും ഒളിവില്‍ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെയാണ് അസമിലെ വീട്ടില്‍ തന്നെ ഷഹ്നൂര്‍ ഉള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്ന തിങ്കളാഴ്ച അന്വേഷണസംഘം അസമിലേക്ക് തിരിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് അസമില്‍ പല ജില്ലകളിലുമുള്ളത്. കനത്ത മഴയും ഉരുള്‍പൊട്ടലും അന്വേഷണസംഘത്തിന് തടസമായി നിന്നെങ്കിലും പ്രതിയെ പിടികൂടുകയെന്ന ലക്ഷ്യത്തില്‍നിന്ന് ഇന്‍സ്പക്ടര്‍ എം.വി. അനില്‍കുമാര്‍ അടക്കമുള്ള സംഘം പിന്‍വാങ്ങിയില്ല. കൊക്രാജാര്‍ ജില്ലയിലെ ബിലാസിപ്പാറ പോലീസിന്റെ സഹായവും ക്രൈംബ്രാഞ്ച് തേടി. വിവരമറിഞ്ഞ പോലീസ് ഷഹ്നൂറിന്റെ വീട് കണ്ടെത്തി. തുടര്‍ന്ന് ഷഹ്നൂര്‍ വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പുലര്‍ച്ചെ മൂന്നു മണിയോടെ പിടികൂടുകയായിരുു. എഎസ്ഐ പ്രകാശ് മണികണ്ഠന്‍, സീനിയര്‍ സിവില്‍പോലീസ് ഓഫിസര്‍ ബിജോയ്, സിപിഒ ബിജു എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Kozhikode
English summary
kozhikode-local-news about assam native's murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X