കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധനം: സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് ഗതാഗതമന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധന വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുമെന്ന് മന്തി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും സമവായ സാധ്യതകള്‍ അടഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഉപരിതല ഗതാഗതവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുണ്ട്. അതില്‍ വനം, കടുവ സംരക്ഷണ അഥോറിറ്റി അടക്കമുള്ളവയുടെ പ്രതിനിധികളുണ്ട്. ഇവര്‍ ആത്യന്തിക തീരുമാനം എടുത്തിട്ടില്ലെും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയില്‍ എം.ഡിക്ക് സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുവാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ ഗവണ്‍മെന്റ് സെക്രട്ടറിക്കും സ്വന്തം നിലയ്ക്കു തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം നല്‍കുവാനുള്ള പണം ഗവ. സെക്രട്ടറി തടഞ്ഞുവെച്ചതിനെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വയനാട് - മൈസൂർ ദേശിയ പാത കടന്ന് കടന്ന് പോകുന്ന ബന്ദിപ്പൂരിലൂടെയുള്ള രാത്രികാല ഗതാഗത നിയന്ത്രണത്തിൽ മാറ്റം വരുത്താനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. രാത്രികാല ഗതാഗതത്തിനായി പുതുതായി സമാന്തര പാത ഉണ്ടാക്കണമെന്ന് സുപ്രീംകോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ അതോറിറ്റി നിർദേശിച്ചു. കുട്ട, ഗോണിഗുപ്പ വഴി മാനന്തവാടിയിലേക്ക് എത്താവുന്ന സമാന്തര പാത ഉപയോഗിക്കണം എന്നാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ ശുപാർശ.

bandippur-

ബന്ദിപ്പൂർ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ ഇപ്പോൾ രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് ഗതാഗത നിരോധനമുള്ളത്. മോട്ടോര്‍ വാഹന നിയമപ്രകാരം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിരോധനം നിയമപരമായി നിലനിൽക്കില്ല എന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് മുമ്പാകെ കേരളം വാദിച്ചിരുന്നു. എന്നാൽ വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നതിന് മുമ്പാണ് കേരളത്തിന്‍റെ വാദം തള്ളി ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട് നൽകിയത്. കടുവ, ആന ഉൾപ്പടെ ഏറ്റവും അധികം വന്യമൃഗ സാന്നിധ്യമുള്ള വനമേഖലയിലൂടെ രാത്രികാലത്ത് ഗതാഗതം അനുവദിക്കാനാകില്ലെന്ന് ദേശിയ കടുവ സംരക്ഷണ അതോറിട്ടി റിപ്പോര്‍ട്ടിൽ പറയുന്നു.

ബന്ദിപ്പൂർ വഴിയുള്ള പാത ഒഴിവാക്കി കുട്ട, ഗോണിഗുപ്പ വഴി മാനന്തവാടിയിലേക്ക് എത്താവുന്ന സമാന്തര പാത ഉപയോഗിക്കണമെന്നാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇതിലൂടെ 35 കിലോമീറ്ററിന്‍റെ അധികം ദൂരം മാത്രമെ വരുന്നുള്ളു. ഈപാത 75 കോടി രൂപ ചെലവിട്ട് നന്നാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെയല്ലാതെ പുതിയ നാലുവരിപാത എന്ന ശുപാര്‍ശയും കടുവ സംരക്ഷണ അതോറിറ്റി തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാത്രികാല ഗതാഗത നിരോധനത്തിൽ ഉറച്ചുനിൽക്കുന്ന കര്‍ണാടക സര്‍ക്കാരിനെ പിന്തുണച്ചാണ് തമിഴ് നാടിന്‍റെയും നിലപാട്.

Kozhikode
English summary
kozhikode-local-news about bandippur travel ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X