കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിയൂരില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു: മുക്കാളിയിലും കുഞ്ഞിപ്പള്ളിയിലും!

  • By Desk
Google Oneindia Malayalam News

വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മുക്കാളി, കുഞ്ഞിപ്പള്ളി റെയില്‍വെ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. പഞ്ചായത്ത് സിക്രട്ടറി ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമാണ് 5 കിലോ നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതത്.

ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് മാനേജ്‌മെന്റ് ബൈലൊ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാകച്ചവടക്കാര്‍ക്കും അറിയിപ്പ് നല്‍കിയതാണ്. എന്നിരുന്നാലും ചില കടകളില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നത് ശ്രദ്ധയില്‍ പെട്ടിരുന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലന് വയലേരി, വിഎം ജിതേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുവാന്‍ തീരുമാനിച്ചതായും സെക്രട്ടറി അറിയിച്ചു.

plasticcarrybag-

ഓയിസ്ക ഇന്റർ നാഷണൽ വടകര ചാപ്റ്റർ സംഘടിപ്പിച്ച ജല സംരക്ഷണ ബോധ വൽക്കരണ യജ്ഞത്തിന് തുടക്കമായി.വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.മനോജ്‌കുമാർ പരിപാടി ഉൽഘാടനം ചെയ്തു.ചാപ്റ്റർ പ്രസിഡണ്ട് സി.എച്ച്.സുഭാഷ് അധ്യക്ഷത വഹിച്ചു.പി.ബാലൻ മാസ്റ്റർ,കെ.പി.ചന്ദ്രശേഖരൻ,ടി.ബാലകുറുപ്പ്,വി.വിദ്യാസാഗർ എന്നിവർ സംസാരിച്ചു.

Kozhikode
English summary
Kozhikode Local News about banned plastic carry bsags in azhiyur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X