കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അകക്കണ്ണിലെ നന്മ; കാഴ്ചയില്ലാത്ത ഷാംജു ആദ്യ ശമ്പളം കൈമാറിയത് ദുരിതാശ്വാസനിധിയിലേക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അവിടനല്ലൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ സംഗീത അധ്യാപകന്‍ ടി യു ഷാംജു തന്റെ ആദ്യശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ കലക്ടറുടെ ചേമ്പറിലെത്തിയാണ് അദ്ദേഹം ശമ്പളത്തുകയുടെ ചെക്ക് കലക്ടര്‍ യു വി ജോസിന് നല്‍കിയത്. നന്മണ്ട ചീക്കിലോട് സ്വദേശി താഴെ ഉള്ളറാട്ട് വീട്ടില്‍ ഷാംജു ജൂണിലാണ് ജോലിയില്‍ പ്രവേശിച്ചത്.

നൂറ് ശതമാനം അന്ധതയുള്ള ഷാംജുവിന് കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി ജോലി ലഭിച്ചിരുന്നുവെങ്കിലും സ്ഥിരം ജോലിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് ഇപ്പോഴാണ്. ജീവിതത്തില്‍ നിരവധി സുമനസുകളുടെ സഹായം ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ആവുന്ന വിധത്തില്‍ മറ്റുള്ളവരെ സഹായിക്കണം എന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നും ഷാംജു പറഞ്ഞു.

blind teacher


ഷാംജു ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് ചെക്ക് കലക്ടര്‍ക്ക് കൈമാറുന്നു.

അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് ഷാംജുവിന്റെ കുടുംബം. അച്ഛന്‍ ബാലനും അമ്മ വനജയും അനിയന്‍ ഷാലുവും ഷാംജുവിന്റെ എല്ലാ തീരുമാനങ്ങള്‍ക്ക് പിന്തുണയുമായുണ്ട്. സ്വകാര്യ ചാനലില്‍ ഉള്‍പ്പെടെ സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള ഷാംജു വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനും കൂടിയാണ്. ചടങ്ങില്‍ സ്‌കൂളിലെ സഹഅധ്യാപകരായ എ സി മൊയ്തു, വി രാജന്‍, ഡോ സുബീഷ് എം എം എന്നിവര്‍ സംബന്ധിച്ചു.

Kozhikode
English summary
kozhikode local news about blind man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X