കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബുഫെ ഹരിത സേവനകേന്ദ്രം: മാലിന്യനിര്‍മാര്‍ജനത്തിന്റെ ഒരു കുന്ദമംഗലം മാതൃക,

  • By Desk
Google Oneindia Malayalam News

കുന്ദമംഗലം: ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നും വരുമാനം ഉണ്‍ണ്ടാക്കുന്ന ഒട്ടേറെ പേരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ നാം വലിച്ചെറിയുന്ന അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുക വഴി വരുമാനം ഉണ്ടണ്‍ാക്കുന്നതിനെ പറ്റി ആലോചിക്കാനാവുമോ? മാലിന്യ സംസ്‌കരണത്തിന് മാതൃകാ പദ്ധതിയുമായാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ശ്രദ്ധയാകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഹരിത കര്‍മ്മ സേനയ്ക്ക് ഒരു വരുമാനമാര്‍ഗം എന്ന നിലയിലാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഗ്രാമപഞ്ചാത്തുകളില്‍ അജൈവ മാലിന്യശേഖരണത്തിന് വേണ്ടണ്‍ി രൂപീകരിച്ച ഹരിത കര്‍മ്മ സേനകളുടെ സേവനം കൂടുതല്‍ ശക്തമാക്കി മാറ്റുന്ന ബുഫെ ഹരിത സേവന കേന്ദ്രം എന്ന നൂതനമായ പദ്ധതിയാണ് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


കല്യാണ ആഘോഷങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി ഉപയോഗിക്കുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണം നടത്തുക എന്നതാണ് പദ്ധതി ഉദ്ദേശം. എന്നാല്‍ മാലിന്യ സംസ്‌കരണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഇത്തരം ചടങ്ങുകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനും ലക്ഷ്യമിടുന്നു. പാര്‍ട്ടി ഓര്‍ഡര്‍ സ്വീകരിച്ച് അവിടേക്കാവശ്യമായ പാത്രങ്ങളും ഭക്ഷണവും ഹരിത കര്‍മ്മ സേന നല്‍കും. ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ക്കും ഗ്ലാസ്സുകള്‍ക്കും പകരം സ്റ്റീല്‍ / കുപ്പി പാത്രങ്ങളും ഗ്ലാസ്സുകളും മിതമായ നിരക്കില്‍ വാടകയ്ക്ക് നല്‍കും. ഇതിലൂടെ ഡിസ്‌പോസിബിള്‍ വേസ്റ്റുകള്‍ കത്തിക്കുമ്പോളുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കാനും സാധിക്കും.

harithakeralamission

ഹരിത കര്‍മ്മസേന സംവിധാനം നിലനില്‍ക്കണമെങ്കില്‍ ഇതിനെ സ്ഥായിയായ വരുമാനമുള്ള ഒരു ഗ്രൂപ്പായി മറ്റേണ്‍തുണ്ട് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കാന്‍ കാരണമായതെന്ന് ആസൂത്രണ കമ്മിറ്റി റിസേര്‍ച്ച് പേഴ്‌സണ്‍ കെ.പി.സുരേഷ് പറഞ്ഞു.


കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ എട്ട് പഞ്ചായത്തുകളില്‍ രണ്ടണ്‍് സംരംഭക ഹരിത കര്‍മ്മ സേന ഗ്രൂപ്പുകളാണ് ഉണ്‍ണ്ടാകുക. പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം വിലയിരുത്തും. നിലവില്‍ പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ സര്‍വെ നടത്തുകയും നാല് പഞ്ചായത്തുകള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടണ്‍്. സര്‍വെ പ്രകാരം പരിഗണനാക്രമത്തില്‍ എല്ലാ സഹായങ്ങളും പഞ്ചായത്തുകള്‍ നല്‍കും. വരുമാനം, ശുചിത്വം, മാലിന്യ സംസ്‌കരണം എന്നീ മൂന്ന് കാര്യങ്ങളും ഒരുമിച്ച് നടക്കുമെന്നതാണ് ഫലം. പദ്ധതിയുടെ രണ്‍ണ്ടാം ഘട്ട പ്രവര്‍ത്തനവും വേറിട്ടു നില്‍ക്കുന്ന രീതിയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്.

Kozhikode
English summary
Kozhikode Local News about buffe haritha sevana kendra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X